Skip to main content
എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു 

എസ്എംഎസ് റോഡ്; രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം നടന്നു 

തൃക്കൂര്‍ ഗ്രാമപഞ്ചായത്തിലെ എസ്എംഎസ് റോഡിന്റെ രണ്ടാംഘട്ട നിര്‍മ്മാണോദ്ഘാടനം കെ കെ രാമചന്ദ്രന്‍ എംഎല്‍എ നിര്‍വഹിച്ചു. എംഎല്‍എയുടെ മണ്ഡലം ആസ്തി വികസന ഫണ്ടില്‍നിന്നും 80 ലക്ഷം രൂപ ചെലവിലാണ് റോഡ് നിര്‍മ്മാണം. ഒന്നാംഘട്ടത്തില്‍ സി എം എല്‍ ആര്‍ ആര്‍ പിയില്‍ ഉള്‍പ്പെടുത്തി 650 മീറ്റര്‍ നവീകരിച്ചിരുന്നു. 950 മീറ്റര്‍ ദൂരമാണ് രണ്ടാംഘട്ടത്തില്‍ നവീകരിക്കുന്നത്.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹേമലത സുകുമാരന്‍ അധ്യക്ഷയായി. ഗ്രാമപഞ്ചായത്ത് അംഗം കപില്‍ രാജ് സ്വാഗതം ആശംസിച്ചു. ബ്ലോക്ക് - ഗ്രാമ പഞ്ചായത്ത് അംഗങ്ങള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date