Skip to main content
സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി

സ്‌നേഹാരാമം പദ്ധതിക്ക് തുടക്കമായി

ആലപ്പുഴ: ശുചിത്വ മിഷനും തദ്ദേശ സ്വയംഭരണ വകുപ്പും സംയുക്തമായി സഹകരിച്ച് നടപ്പിലാക്കുന്ന സ്‌നേഹാരാമം പദ്ധതിക്ക് കൃഷ്ണപുരം ഗ്രാമപഞ്ചായത്തില്‍ തുടക്കമായി. പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്  രാധാമണി രാജന്‍ ഉദ്ഘാടനം ചെയ്തു. ഇലിപ്പക്കുളം കെ.കെ. എം.ഗവ. വി.എച്ച്. എസ്  സ്‌കൂളിലെ വി.എച്ച്.എസ്.ഇ വിഭാഗം എന്‍.എസ്.എസ് വിദ്യാര്‍ത്ഥികളുടെ സപ്തദിന സഹവാസ  ക്യാമ്പിന്റെ ഭാഗമായാണ് പദ്ധതി ആരംഭിച്ചത്. പൊതുസ്ഥലങ്ങള്‍  മാലിന്യ മുക്തമാക്കി പൂങ്കാവനം നിര്‍മ്മിക്കുന്ന പദ്ധതി കൃഷ്ണപുരം ഗ്രാമപഞ്ചായത്ത് ഓഫീസിന് സമീപമാണ്  നടപ്പിലാക്കിയത്. 
ചടങ്ങില്‍ പ്രോഗ്രാം ഓഫീസര്‍ ഡി. സീമ, പഞ്ചായത്ത് സെക്രട്ടറി എസ്.സബീന , ജൂനിയര്‍ സുപ്രണ്ട് എസ്. രാജേഷ്,  ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അന്‍സിലന,  പ്രിന്‍സിപ്പാള്‍ കെ. ആര്‍ ഹരി, അദ്ധ്യാപകരായ സി.ജി വിനോദ്, ആര്‍. ശോഭന, ആര്‍. രതീഷ്, തുടങ്ങിയവര്‍ പങ്കെടുത്തു.

date