Skip to main content

അപേക്ഷകൾ ക്ഷണിച്ചു

ആലപ്പുഴ: ജില്ലയിലെ വിവിധ എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ രജിസ്‌ട്രേഷൻ നിലവിലുളള ഉദ്യോഗാർത്ഥികളിൽ നിന്നു സ്വയംതൊഴിൽ തുടങ്ങുവാനുളള അപേക്ഷകൾ ക്ഷണിച്ചു.  അപേക്ഷകന്റെ കുടുംബ വാർഷിക വരുമാനം 1,00,000 രൂപയിൽ കവിയരുത് .  പ്രായപരിധി 21 വയസ്സ് മുതൽ 50 വയസ്സുവരെ .  എല്ലാ പ്രവൃത്തി ദിവസങ്ങളിലും രജിസ്‌ട്രേഷൻ കാർഡ്, അസ്സൽ സർട്ടിഫിക്കറ്റ് എന്നിവ സഹിതം ഹാജരായാൽ അപേക്ഷ ഫാറം ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ നിന്നും സൗജന്യമായി ലഭിക്കും.ഓരോരുത്തരും സമർപ്പിക്കുന്ന പ്രോജക്ട് അനുസരിച്ച് പരമാവധി 1,00,000/ രൂപ  (ഒരു ലക്ഷം) വായ്പയ്ക്ക് അർഹത ഉണ്ടായിരിക്കുന്നതാണ്.  സബ്‌സിഡി 20 ശതമാനം  പൂരിപ്പിച്ച അപേക്ഷകൾ ബന്ധപ്പെട്ട എംപ്ലോയ്‌മെൻറ് എക്‌സ്‌ചേഞ്ചുകളിൽ നേരിട്ട് ഹാജരായി സമർപ്പിക്കണം.

date