Skip to main content
കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത്  സെമിനാർ സംഘടിപ്പിച്ചു

കയർ ഭൂവസ്ത്രം ഉപയോഗവും സാങ്കേതിക വശങ്ങളും ; കായംകുളത്ത്  സെമിനാർ സംഘടിപ്പിച്ചു

ആലപ്പുഴ : സംസ്ഥാന കയർ വികസന വകുപ്പിൻ്റെയും കായംകുളം കയർ പ്രോജക്ട് ഓഫീസിന്റെയും ആഭിമുഖ്യത്തിൽ പ്രോജക്ട്‌തല കയർ ഭൂവസ്ത്ര സെമിനാർ യു.പ്രതിഭ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. 2022-23 കാലയളവിൽ ഏറ്റവും കൂടുതൽ കയർ  ഭൂവസ്ത്ര വിതാനം നടത്തിയ ഗ്രാമ പഞ്ചായത്തുകളെയും പ്രോജക്ടിനു പരിധിയിലുള്ള മികച്ച തൊഴിലാളികളെയും ചടങ്ങിൽ ആദരിച്ചു.
തൊഴിലുറപ്പ് പദ്ധതിയുമായി ബന്ധപ്പെടുത്തി കയർ ഭൂവസ്ത്രം ഉപയോഗത്തിന്റെ ആവശ്യത്തെക്കുറിച്ച് എം.ജി.എൻ.ആർ.ഇ.ജി.എസ് ജില്ലാ എഞ്ചിനീയർ ഷിൻസിയും കയർ ഭൂവസ്ത്ര വിതാനത്തിലെ സാങ്കേതികവശങ്ങൾ എന്ന വിഷയത്തിൽ കയർ കോർപ്പറേഷനിലെ ഉദ്യോഗസ്ഥനായ അശ്വിനും ക്ലാസ്സെടുത്തു.
കായംകുളം മുൻസിപ്പൽ ടൗൺ ഹാളിൽ വെച്ച് നടന്ന സെമിനാറിൽ  മുൻസിപ്പൽ കൗൺസിലർ കെ.പുഷ്പദാസ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത്‌ പ്രസിഡന്റുമാരായ അംബുജാക്ഷി ടീച്ചർ, എസ്.രജനി, കെ.സലിം, കയർ പ്രോജക്ട് ഓഫീസർ ആർ. റഹ്മത്ത്, അസിസ്റ്റന്റ് രജിസ്ട്രാർ വി.അമ്പിളി, പ്രോജക്ടിൻ്റെ പരിധിയിലുള്ള 5 ബ്ലോക്ക് പഞ്ചായത്തുകളിലെയും 34 ഗ്രാമപഞ്ചായത്തകളിലെയും പ്രസിഡന്റുമാർ, സെക്രട്ടറിമാർ, തൊഴിലുറപ്പ് ഉദ്യോഗസ്ഥർ, കയർ വികസന വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു

date