Skip to main content
ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം

ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം

ആലപ്പുഴ: ആലപ്പുഴ ബീച്ച് ഫെസ്റ്റിന് ആഘോഷമായ തുടക്കം. സമ്മേളനം എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. പി.പി. ചിത്തരഞ്ജൻ എം.എൽ.എ. അധ്യക്ഷനായി. 
എച്ച്. സലാം എം.എൽ.എ. മുഖ്യാതിഥിയായി. നഗരസഭ ചെയർപേഴ്സൺ കെ.കെ. ജയമ്മ, നഗരസഭ വൈസ് ചെയർമാൻ  പി.എസ്.എം. ഹുസൈൻ, സ്റ്റാൻഡിങ് കമ്മിറ്റി അധ്യക്ഷനായ എം.ആർ. പ്രേം, എ.എസ്. കവിത, നഗരസഭാ കൗൺസിലർ പ്രഭ ശശികുമാർ, ടൂറിസം ഡെപ്യൂട്ടി ഡയറക്ടർ റൂബി ജേക്കബ്,  ഡെപ്യൂട്ടി കളക്ടറും  ഡി.ടി.പി.സി സെക്രട്ടറിയുമായ ആശ സി. എബ്രഹാം,  ഡി.റ്റി.പി.സി. എക്സിക്യൂട്ടീവ് അംഗം കെ.ആർ. ഭഗീരതൻ, മറ്റ് ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. ഫെസ്റ്റിന്റെ ഭാഗമായി സംഗീത സംവിധായകൻ ഗൗതം വിൻസന്റും സംഘവും അവതരിപ്പിച്ച സംഗീത നിശയും അരങ്ങേറി. ഡിസംബർ 31 വരെ  നാല് ദിവസങ്ങളിലയാണ് പരിപാടികൾ ക്രമീകരിച്ചിരിക്കുന്നത്

date