Skip to main content

കായിക താരങ്ങളെ ആദരിച്ചു

മലപ്പുറം കായിക മഹോത്സവത്തിന്റെ ഭാഗമായി ദേശീയ-അന്തർദേശീയ മത്സരങ്ങളിൽ പങ്കെടുത്ത കായിക താരങ്ങളെ ആദരിച്ചു. ജില്ലാ കളക്ടർ വി.ആർ വിനോദ് ഉദ്ഘാടനം ചെയ്തു. ഉച്ചയ്ക്ക് രണ്ടിന് കോട്ടക്കുന്നിൽ നടന്ന പരിപാടിയിൽ ജൂഡോ ഫെഡറേഷൻ ഓഫ് ഇന്ത്യ വൈസ് പ്രസിഡന്റ് എ. ശ്രീകുമാർ അധ്യക്ഷത വഹിച്ചു. 

 

രാജ്യങ്ങൾ തമ്മിൽ യുദ്ധങ്ങളല്ല, മറിച്ച് കായിക മേഖലയിലുള്ള മത്സരങ്ങളാണ് നടക്കേണ്ടതെന്ന് ജില്ലാ കളക്ടർ പറഞ്ഞു. ഇത് കായിക പുരോഗതിയോടൊപ്പം ജനങ്ങളുടെ ജീവിത ശൈലിയും ആരോഗ്യവും മെച്ചപ്പെടുത്തി ഒരു പുതിയ കായിക സംസ്‌കാരം രൂപപ്പെടുത്താൻ സഹായിക്കും. കായിക പ്രേമികൾ ഏറെയുള്ള ജില്ലയാണ് മലപ്പുറമെന്നും ജില്ലയുടെ കായിക മേഖലയുടെ ഉന്നമനത്തിനായി സർക്കാരും ജില്ലാ ഭരണകൂടവും സാധ്യമായതെല്ലാം ചെയ്യുമെന്നും ജില്ലാ കളക്ടർ പറഞ്ഞു.  

 

പരിപാടിയിൽ ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് വി.പി അനിൽകുമാർ, ഫുട്‌ബോൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി ഡോ. പി.എം സുധീർ കുമാർ, ജില്ലാ സ്‌പോർട്‌സ് ഓഫീസർ ടി. മുരുകൻരാജ്, മുൻ ജില്ലാ പോലീസ് മേധാവി യു. അബ്ദുൽകരീം, പി. ഹബീബ് റഹ്‌മാൻ എന്നിവർ സംസാരിച്ചു.

date