Skip to main content

അപേക്ഷ ക്ഷണിച്ചു

മങ്കട ബി.ആർ.സി പരിധിയിലുള്ള കേരള സ്‌കൂൾ ഫോർ ദ ബ്ലൈന്റ് വള്ളിക്കാപ്പറ്റയിൽ ആരംഭിക്കുന്ന തൊഴിലധിഷ്ടിത പുനരധിവാസ കേന്ദ്രത്തിൽ സി.ഡബ്ലു.എസ്.എൻ ഔട്ട് ഓഫ് സ്‌കൂൾ വിദ്യാഥികൾക്ക് മൂന്നു മാസം ദൈർഘ്യമുള്ള റെസിഡൻഷ്യൽ പരിശീലനം നൽകുന്നതിന് ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഡൊമസ്റ്റിക് ഡാറ്റ എൻട്രി ഓപ്പറേറ്റർ കോഴ്സിനുള്ള പരിശീലകർക്ക് പ്ലസ് ടു, പി.ജി.ഡി.സി.എ എന്നിവയാണ് യോഗ്യത. സൈൻ ലാംഗ്വേജ് അറിയുന്നവർക്ക് മുൻഗണന ലഭിക്കും. ഫുഡ് ആൻഡ് ബീവറേജ് സെർവീസ് അസോസിയേറ്റ് കോഴ്സിനുള്ള പരിശീലകർക്ക് ഫുഡ് സയൻസ് അല്ലെങ്കിൽ ഫുഡ് ടെക്നോളജിയിൽ ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ ജനുവരി ഒന്നിന് രാവിലെ 11ന് മലപ്പുറം കോട്ടപ്പടിയിലുള്ള സമഗ്ര ശിക്ഷാ കേരളം ജില്ലാ ഓഫീസിൽ അസൽ രേഖകളുമായി അഭിമുഖത്തിന് ഹാജരാകണം. ഫോൺ 9946729718.

 

date