Skip to main content
കലൂർ അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ദേശീയ സരസ് മേളയിൽ ഷഹബാസ് അമൻ പാടുന്നു.

ദേശീയ സരസ് മേള:  ഷഹബാസ് അമന്റെ സ്വരമാധുര്യത്തിൽ അലിഞ്ഞ് സരസ് വേദി

പ്രശസ്ത ഗായകൻ ഷഹബാസ് അമന്റെ ഗസൽ ഈണത്തിലെ മാന്ത്രിക സ്വര മാധുര്യത്തിൽ അലിഞ്ഞു ചേർന്ന് സരസ് മേളയുടെ  എട്ടാം ദിനം. വ്യാഴാഴ്ച വൈകിട്ട് ഏഴരയോടെ ആരംഭിച്ച സംഗീതവിരുന്ന് ജനത്തെ രണ്ടു മണിക്കൂറോളം ആസ്വാദനത്തിന്റെ നെറുകയിൽ എത്തിച്ചു. 

നിറഞ്ഞ വേദിയെ സാക്ഷിയാക്കി ജനപ്രിയ ഗാനങ്ങൾ ഓരോന്നായി അദ്ദേഹം ആലപിച്ചപ്പോൾ മൂളിയും, കൈയടിച്ചും, തലയാട്ടിയും, ചുവടുകൾ വച്ചും  ആസ്വാദകർ ഒപ്പം ചേർന്നു. ഓരോ ഗാനം കഴിയുന്തോറും കരഘോഷവും ആരവങ്ങളും വർദ്ധിച്ചുകൊണ്ടേയിരുന്നു.

ആകാശമായവളെ, ചാന്തു കുടഞ്ഞൊരു  സൂര്യൻ, ഒരു മെഴുതിരിയുടെ, കായലിനരികെ, മഴകൊണ്ടു മാത്രം  തുടങ്ങിയ ഓരോ ഗാനങ്ങളെയും വേദി നെഞ്ചോട് ചേർത്തു ഒടുവിൽ ഒരു മഴ പെയ്തു  തീർന്ന അനുഭൂതി തീർത്തതാണ് ജവഹർലാൽ നെഹ്റു സ്റ്റേഡിയം ഗ്രൗണ്ടിൽ അദ്ദേഹവും സംഘവും മടങ്ങിയത്.

ഉച്ചയ്ക്ക്  മുളന്തുരുത്തി ബ്ലോക്കിലെ കുടുംബശ്രീ അംഗങ്ങൾ അവതരിപ്പിച്ച  വിവിധ കലാപരിപാടികൾ  ജനശ്രദ്ധ നേടി. രാവിലെ അട്ടപ്പാടിയിലെ ഗോത്ര സംഘം അവതരിപ്പിച്ച കുറുമ്പൻ നൃത്തവും പ്രേക്ഷക പ്രശംസ നേടി.

date