Skip to main content

ജി.ഐ.എഫ്.ഡി പഠിതാക്കളുടെ ഫാഷൻ ഷോ 'ഫിയോണ'യുമായി ജില്ലാ പഞ്ചായത്ത്

എറണാകുളം ജില്ലാ പഞ്ചായത്ത് ഗവ. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫാഷൻ ഡിസൈനിംഗ് പഠിതാക്കളുടെ ഫാഷൻ ഷോ സംഘടിപ്പിക്കുന്നു. 'ഫിയോണ' എന്ന പേരിൽ സംഘടിപ്പിക്കുന്ന ഫാഷൻ ഷോ ഡിസംബർ 29ന് വൈകുന്നേരം നാലിന് എറണാകുളം ടൗൺ ഹാളിൽ ഹൈബി ഈഡൻ എംപി ഉദ്ഘാടനം ചെയ്യും.

എറണാകുളം ജില്ലാ പഞ്ചായത്ത് 2023-24 ജനകീയാസൂത്രണ പദ്ധതിയിൽ ഉൾപ്പെടുത്തി നടപ്പാക്കുന്ന നൂതന പദ്ധതിയാണ് ഫിയോണ. നൂറോളം പെൺകുട്ടികളാണ് ഫാഷൻ ഷോയിൽ അണിനിരക്കുന്നത്. കേരളത്തിലെ ഒരു തദ്ദേശ സ്വയം ഭരണസ്ഥാപനം ആദ്യമായാണ് ഇത്തരത്തിലൊരു ഫാഷൻ ഷോ നടത്തുന്നത്. 

ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ഉല്ലാസ് തോമസ് അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ വൈസ് പ്രസിഡൻ്റ് സനിത റഹിം, ആരോഗ്യ വിദ്യാഭാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ എം.ജെ ജോമി, പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആശ സനിൽ, വികസന സ്ഥിരം സമിതി ചെയർപേഴ്സൺ റാണിക്കുട്ടി ജോർജ്ജ്, ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാൻ ഡോണോ മാസ്‌റ്റർ, മെമ്പർമാരായ ശാരദ മോഹൻ, ഷൈനി ജോർജ്ജ്, എ.എസ്. അനിൽകുമാർ, മനോജ് മൂത്തേടൻ, എൽ.എസ്.ജി. ഡി ജോയിന്റ് ഡയറക്ടർ പി.എം ഷെഫീക്ക്, ജില്ലാ പഞ്ചായത്ത് സെക്രട്ടറി പി.എസ് ഷിനോ തുടങ്ങിയവർ സംസാരിക്കും.

date