Skip to main content

ഐ എല്‍ എഫ് കെ; സിഗ്‌നേച്ചര്‍ ഫിലിം പ്രപ്പോസലുകള്‍ ക്ഷണിക്കുന്നു

ജനുവരി 28 മുതല്‍ ഫെബ്രുവരി 3 വരെ തൃശ്ശൂരില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ സിഗ്‌നേച്ചര്‍ ഫിലിം തയ്യാറാക്കുന്നതിന് പ്രപ്പോസലുകള്‍ ക്ഷണിച്ചു. കണ്‍സെപ്റ്റ് നോട്ടും സ്റ്റോറി ബോര്‍ഡും ഉള്‍പ്പെടെയുള്ള വിശദമായ പ്രപ്പോസലുകളും പ്രതീക്ഷിത ബജറ്റും ഉള്‍പ്പെടുത്തണം. സാഹിത്യം, സംസ്‌കാരം, പുരോഗതി എന്നതാണ് ഫെസ്റ്റിവലിന്റെ തീം. ചിറകുള്ള ഒരു പേനയുടെ മുകളിലിരിക്കുന്ന മലമുഴക്കി വേഴാമ്പലാണ് ലോഗോ. ആശയത്തിന്റെയും ബജറ്റിന്റെയും അടിസ്ഥാനത്തില്‍ വിദഗ്ധസമിതിയാണ് പ്രപ്പോസല്‍ തെരഞ്ഞെടുക്കുക. ജനുവരി അഞ്ചിന് വൈകീട്ട് അഞ്ചുവരെ സെക്രട്ടറി, കേരള സാഹിത്യ അക്കാദമി, തൃശൂര്‍-20 വിലാസത്തില്‍ സ്വീകരിക്കും. കവറിനു മുകളില്‍ 'ഐ എല്‍ എഫ് കെ സിഗ്‌നേച്ചര്‍ ഫിലിമിനുള്ള പ്രപ്പോസല്‍' എന്ന് എഴുതണം. ഫോണ്‍: 0487-2330013, 0487-2331069.

date