Post Category
അനിമല്‍ ലിഫ്റ്റിംഗ് മെഷീന് സേവനവും മൈക്രോസ്കോപ്പും വിതരണം ചെയ്തു
പറപ്പൂക്കര ഗ്രാമപഞ്ചായത്ത് വെറ്റിനറി ഡിസ്പെന്സറിയില് കൗ ലിഫ്റ്റിംഗ് മെഷീനും മൈക്രോസ്കോപ്പും വിതരണം ചെയ്തു. ഗ്രാമപഞ്ചായത്ത് വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 60,000 രൂപ ചെലവിലാണ് സംവിധാനങ്ങള്‍ ഒരുക്കിയത്. ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ഇ. കെ. അനൂപ് നിര്‍വഹിച്ചു.
അസുഖം ബാധിച്ച് എണീക്കാന്‍ കഴിയാത്ത അവസ്ഥയില്‍ വരുന്ന മൃഗങ്ങളെ ലിഫ്റ്റിംഗ് മെഷീന് ഉപയോഗിച്ച് ഉയര്‍ത്താന്‍ സാധിക്കും. പരിപാടിയില്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം. കെ. ഷൈലജ ടീച്ചര്‍, ബീന സുരേന്ദ്രന്, എന്‍. എം. പുഷ്പാകരന്‍, ഷീബ സുരേന്ദ്രന്, ഡോ. ജോഷി.സി.ഐ , ടി. എം.യോഹന്നാന് മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
date
- Log in to post comments