Skip to main content

ആശ പദ്ധതി അപേക്ഷ ക്ഷണിച്ചു 

പുതിയ ഉല്പാദന സംരംഭങ്ങള്‍ തുടങ്ങിയ കരകൗശല വിദഗ്ദര്‍ക്ക് നിക്ഷേപത്തിന്റെ (സ്ഥിര മൂലധനത്തിന്റെയും പ്രവര്‍ത്തന മൂലധനത്തിന്റെയും) 50 ശതമാനത്തോളം സബ്‌സിഡിയായി നല്‍കുന്ന സംസ്ഥാന സര്‍ക്കാരിന്റെ പരിഷ്‌കരിച്ച മാര്‍ഗരേഖ പ്രകാരമുള്ള ആശ പദ്ധതിയിലേക്ക് അപേക്ഷ ക്ഷണിച്ചു. സംരംഭം തുടങ്ങി ആറുമാസത്തിനുള്ളിലാണ് അപേക്ഷ നല്‍കേണ്ടത്. സംരംഭകര്‍ ആര്‍ട്ടിസാന്‍ കാര്‍ഡ് ഉള്ളവരാകണം. പദ്ധതിയുടെ വിശദാംശങ്ങള്‍ക്കും  അപേക്ഷകളും അനുബന്ധ രേഖകളും സമര്‍പ്പിക്കാന്‍ ജില്ലാ വ്യവസായ കേന്ദ്രത്തിലും താലൂക്ക് വ്യവസായ ഓഫീസുകളിലും ബന്ധപ്പെടുക. ഫോണ്‍ - 0487 2361945, 0487 2360847, 9496248691.

date