Skip to main content

പുതിയ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്തു

           രാമചന്ദ്രൻ കടന്നപ്പള്ളിയും കെ.ബി. ഗണേഷ്‌കുമാറും മന്ത്രിമാരായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സത്യവാചകം ചൊല്ലിക്കൊടുത്തു. മുഖ്യമന്ത്രി പിണറായി വിജയൻ സന്നിഹിതനായിരുന്നു. രാമചന്ദ്രൻ കടന്നപ്പള്ളി സഗൗരവവും കെ. ബി. ഗണേഷ്‌കുമാർ ദൈവനാമത്തിലുമാണ് സത്യപ്രതിജ്ഞ ചെയ്തത്.

           സ്പീക്കർ എ. എൻ. ഷംസീർമന്ത്രിമാരായ കെ. രാജൻകെ. കൃഷ്ണൻകുട്ടിറോഷി അഗസ്റ്റിൻവി. ശിവൻകുട്ടിജെ. ചിഞ്ചുറാണിപി. പ്രസാദ്സജി ചെറിയാൻജി. ആർ. അനിൽകെ. എൻ. ബാലഗോപാൽഎ. കെ. ശശീന്ദ്രൻകെ. രാധാകൃഷ്ണൻപി. രാജീവ്വി. എൻ. വാസവൻഡോ. ആർ. ബിന്ദുഎം. ബി. രാജേഷ്ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർഎം. പിഎം. എൽ. എമാർമറ്റു ജനപ്രതിനിധികൾഅഡീഷണൽ ചീഫ് സെക്രട്ടറിമാർരാഷ്ട്രീയ സാമൂഹ്യ സാമുദായിക നേതാക്കൾകലബിസിനസ് രംഗത്തെ പ്രമുഖർഉന്നത ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.

പി.എൻ.എക്‌സ്. 6106/2023

date