Skip to main content

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ; രാഷ്ട്രീയ പാർട്ടി പ്രതിനിധി യോഗം ചേർന്നു

 

 

പ്രത്യേക സംക്ഷിപ്ത വോട്ടർ പട്ടിക പുതുക്കൽ യജ്ഞം 2023 ന്റെ ഭാഗമായുള്ള രണ്ടാംഘട്ട രാഷ്ട്രീയ പാർട്ടി പ്രതിനിധികളുടെ യോഗം ചേർന്നു. ജില്ലാ കലക്ടർ അരുൺ കെ വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇതുവരെ ലഭിച്ച ഫോം അപേക്ഷകളുടെയും ആക്ഷേപങ്ങൾ തീർപ്പാക്കിയവയുടെ വിവരങ്ങളും ചർച്ച ചെയ്തു. ആക്ഷേപങ്ങൾ തീർക്കുന്നതിനുള്ള തീയതി ജനുവരി 12ലേക്ക് നീട്ടിയതായി ജില്ലാ കലക്ടർ യോഗത്തിൽ അറിയിച്ചു. അന്തിമ പട്ടിക പ്രസിദ്ധീകരണ തീയതി ജനുവരി 22ലേക്കും നീട്ടി.
കലക്ടറേറ്റ് ഓഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ ഇലക്ഷന്‍ ഡെപ്യൂട്ടി കലക്ടര്‍ ലിറ്റി ജോസഫ്, വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു.

date