Skip to main content

ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം

പൂന്തുറ സാമൂഹികാരോഗ്യ കേന്ദ്രത്തിൽ ഫാർമസിസ്റ്റ്, ഇ.സി.ജി ടെക്‌നീഷ്യൻ തസ്തികകളിലേക്കുള്ള താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു. ഫാർമസിസ്റ്റിന് ഡി.ഫാം അല്ലെങ്കിൽ ബി.ഫാം, ഇ.സി.ജി ടെക്‌നീഷ്യന് വി.എച്ച്.എസ്.സി ഇ.സി.ജി അല്ലെങ്കിൽ ഒ.ജി മെട്രിക്‌സ് ആണ് യോഗ്യത.  ഇ.സി.ജി ടെക്‌നീഷ്യൻ അഭിമുഖം ജനുവരി നാലിന് 10.30 മുതൽ ഒരു മണി വരെയും, ഫാർമസിസ്റ്റ് അഭിമുഖം ജനുവരി എട്ടിന് 10.30 മുതൽ ഒരു മണി വരെയും പൂന്തുറ സാമൂഹികാരോഗ്യകേന്ദ്രത്തിൽ നടക്കുമെന്ന് മെഡിക്കൽ ഓഫീസർ-ഇൻചാർജ്  അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് : 0471-2380427

date