Skip to main content

കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിന് അഭിമാനം: മുഖ്യമന്ത്രി പിണറായി വിജയൻ

 

കേരളത്തിന്റെ വികസന പദ്ധതികൾ രാജ്യത്തിന് അഭിമാനമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. രാജ്യത്ത് ആദ്യ ഡിജിറ്റൽ യൂണിവേഴ്സിറ്റി കേരളത്തിലാണ്. ആദ്യ ഡിജിറ്റൽ സയൻസ് പാർക്കിന്റെ പ്രവർത്തനങ്ങൾക്ക് തുടക്കമിട്ടതും കേരളത്തിലാണ്. ഇത്തരത്തിൽ നിരവധി മാതൃകാപരമായ പദ്ധതികളാണ് കേരളത്തിൽ നടപ്പാക്കുന്നത്. ഇവയെല്ലാം രാജ്യത്തിന്റെ പദ്ധതികളായാണ് പരിഗണിക്കുന്നത്. കേരളത്തിന്റെ മാത്രം പദ്ധതികളായല്ല. കേന്ദ്രവും സംസ്ഥാനവും ഒരേ മനസോടെ പദ്ധതികൾ ആവിഷ്കരിച്ച് നടപ്പാക്കണം. എന്നാൽ കേരളത്തോട് ശത്രുതാപരമായ മനോഭാവമാണ് കേന്ദ്ര സർക്കാർ സ്വീകരിക്കുന്നത്. കേരളത്തിന് അർഹതപ്പെട്ട നിരവധി വിഹിതങ്ങൾ തടഞ്ഞുവെക്കുന്നു. ഇതുവഴി കേരളത്തിന്റെ വികസന പദ്ധതികൾ തടയുകയാണ്. ഈ സമീപനം സംസ്ഥാനത്തെ വർഷങ്ങളോളം പിന്നോട്ട് അടിപ്പിക്കും.പദ്ധതികൾ നടപ്പാക്കുന്നതിനായി രൂപീകരിച്ചു കിഫ്ബിയുടെയും ക്ഷേമപൻഷൻ നൽകാനായി രൂപീകരിച്ച കമ്പനിയുടെയും വായ്പകൾ സംസ്ഥാനത്തിന്റെ കടം ആയാണ് കേന്ദ്രസർക്കാർ പരിഗണിക്കുന്നത്. കേരളത്തോടുള്ള ഈ സമീപനത്തെ ചോദ്യം ചെയ്യാൻ പ്രതിപക്ഷ കക്ഷികളും പ്രതിപക്ഷ എംപിമാരും തയ്യാറാകുന്നില്ല. പാലസ്തീനിൽ ഇസ്രായേൽ നടത്തുന്ന ആക്രമണം പോലെ ഇന്ത്യയിൽ മണിപ്പൂരിൽ ഒരു വിഭാഗത്തിന്റെ വംശഹത്യയ്ക്കാണ് ശ്രമം നടക്കുന്ന തെന്നും മുഖ്യമന്ത്രി പറഞ്ഞു. 

മാസ്റ്റേഴ്സ് അത് ലറിക്സിൽ മെഡലുകൾ നേടിയ മുൻ എം.എൽ.എ. എം.ജെ. ജേക്കബിനെ മുഖ്യമന്ത്രി പൊന്നാടയണിയിച്ച് ആദരിച്ചു. മെമന്റോയും കൈമാറി.

മന്ത്രിമാരായ റോഷി അഗസ്റ്റിൻ, പി.രാജീവ്, പി. പ്രസാദ് എന്നിവർ സംസാരിച്ചു. 

മന്ത്രിമാരായ കടന്നപ്പിള്ളി രാമചന്ദ്രൻ, കെ.ബി. ഗണേഷ് കുമാർ, എം.ബി. രാജേഷ്, വീണാ ജോർജ്, വി. ശിവൻ കുട്ടി, പി.എ. മുഹമ്മദ് റിയാസ്, വി.എൻ. വാസവൻ, കെ.രാധാകൃഷ്ണൻ, കെ. രാജൻ,  കെ. കൃഷ്ണൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജെ. ചിഞ്ചുറാണി, സജി ചെറിയാൻ, ഡോ. ആർ. ബിന്ദു, വി. അബ്ദുറഹിമാൻ, ജി.ആർ. അനിൽ, എ.കെ. ശശീന്ദ്രൻ, തോമസ് ചാഴിക്കാടൻ  എം.പി., ജില്ലാ കളക്ടർ എൻ.എസ്.കെ. ഉമേഷ് എന്നിവര്‍ പങ്കെടുത്തു.

സംഘാടക സമിതി ചെയർമാൻ എം.ജെ. ജേക്കബ് അധ്യക്ഷത വഹിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ മുവാറ്റുപുഴ ആർഡിഒ പി.എൻ. അനി സ്വാഗതം പറഞ്ഞു. പിറവം നഗരസഭ ഡെപ്യൂട്ടി ചെയർമാൻ കെ.പി. സലിം നന്ദി പറഞ്ഞു.

date