Skip to main content

ഒന്നര വയസ്സുകാരന്റെ സംരക്ഷണം ഏറ്റെടുക്കാന്‍ തയ്യാറെന്ന് ശിശുക്ഷേമ സമിതി 

ആലപ്പുഴ: അതിക്രമത്തിന് വിധേയനായ കുത്തിയതോട്ടെ   കുട്ടിയുടെ സംരക്ഷണ ചുമതല ഏറ്റെടുക്കാന്‍ ജില്ലാ ശിശുക്ഷേമ സമിതി  തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. കഴിഞ്ഞ ദിവസം ചേര്‍ന്ന എക്‌സിക്യൂട്ടീവ് യോഗമാണ് ഇക്കാര്യം തീരുമാനിച്ചത്.  സംഭവുമായി ബന്ധപ്പെട്ടു കേസ് അന്വേഷണം ത്വരിതപ്പെടുത്തണമെന്നും മര്‍ദ്ദനമുമായി ബന്ധപ്പെട്ട് മാതാവിന്റെ പങ്കിനെ കുറിച്ച് അന്വേഷണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു. കുട്ടിയുടെ രക്ഷകര്‍ത്താവിന്റെ സമ്മതമുണ്ടെങ്കില്‍ സി.ഡബ്ല്യൂ.സി ഉത്തരവിന് വിധേയമായി കുട്ടിയുടെ ചികിത്സ ചെലവും ശിശുക്ഷേമസമിതി വഹിക്കും. സാമൂഹ്യ നീതി വകുപ്പിന്റെ കീഴില്‍ ആലപ്പുഴ നഗരസഭ നടത്തുന്ന ശിശുവികലാംഗ സദനം എന്ന പേര് മാറ്റി കുട്ടികളുടെ ഭിന്നശേഷി സൗഹൃദ കേന്ദ്രം എന്നാക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. ജില്ല സെക്രട്ടറി കെ.ഡി. ഉദയപ്പന്‍, ട്രഷറര്‍ കെ.പി.പ്രതാപന്‍,  ജോ.സെക്രട്ടറി കെ.നാസര്‍ , അംഗങ്ങളായ നസീര്‍ പുന്നക്കല്‍ ,ടി.എ. നവാസ്, എം.നാജ എന്നിവര്‍ സംസാരിച്ചു.

date