Skip to main content

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന് കെട്ടിടമുയരുന്നു ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർഹിച്ചു

താനൂർ നഗരസഭയുടെ ബഡ്സ് സ്‌കൂളിന്റെ ശിലാസ്ഥാപനം ഇ.ടി മുഹമ്മദ് ബഷീർ എം.പി നിർവഹിച്ചു. നാലായിരം ചതുരശ്ര അടി വിസ്തൃതിയിൽ വിപുലമായ സൗകര്യങ്ങളോടെയാണ് ബഡ്സ് സ്‌കൂൾ കെട്ടിടം ഉയരുന്നത്. കെട്ടിട നിർമാണത്തിന് ആയി എം.പി ഫണ്ടിൽ നിന്നും 78 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. പുതിയ കെട്ടിടത്തിൽ ഓഫീസ് റൂം, ക്ലാസ് മുറികൾ, കോൺഫ്രൻസ് ഹാൾ, സ്പീച്ച് തെറാപ്പി റൂം, ഫിസിയോ തെറാപ്പി, പ്ലേ റും, ഒക്യുപേഷണൽ തെറാപ്പി, സെൻസറി റൂം, സ്റ്റോക്ക് റൂം, കോർട്ടിയാർഡ്, കിച്ചൺ, ഡൈനിങ് ഹാൾ, ലിഫ്റ്റ് സൗകര്യം എന്നിവ ഉണ്ടാകും. മോര്യയിൽ സൗജന്യമായി ലഭിച്ച 22 സെന്റ് ഭൂമിയിലാണ് ബഡ്സ് സ്‌കൂളിന് കെട്ടിടം നിർമിക്കുന്നത്. നിർമാണവുമായി ബന്ധപ്പെട്ട എല്ലാ നടപടിക്രമങ്ങളും പൂർത്തിയായിട്ടുണ്ട്.  
ചടങ്ങിൽ താനൂർ നഗരസഭാ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സി.കെ.എം ബഷീർ സ്വാഗതം പറഞ്ഞു. നഗരസഭാ ചെയർമാൻ പി.പി ഷംസുദ്ദീൻ അധ്യക്ഷത വഹിച്ചു. ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ കെ.പി അലി അക്ബർ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ സി.പി ഫാത്തിമ, വിദ്യാഭ്യാസ കായിക സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്‌സൺ ജയപ്രകാശ്, നഗരസഭ കൗൺസിലർമാരായ റഷീദ് മോര്യ, പി.പി മുസ്തഫ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു. താനൂർ നഗരസഭാ സെക്രട്ടറി ടി. അനുപമ നന്ദി പറഞ്ഞു.

date