Skip to main content

കെ സ്മാര്‍ട്ട്: അക്ഷയ സംരംഭകര്‍ക്ക് പരിശീലന പരിപാടി സംഘടിപ്പിച്ചു

 

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ലഭ്യമാക്കുന്ന കെ-സ്മാര്‍ട്ട് (കേരളാ സൊലൂഷ്യന്‍ ഫോര്‍ മാനേജിംങ്  അഡ്മിനിസ്‌ട്രേറ്റീവ് റിഫര്‍മേഷന്‍  ആന്‍ഡ് ട്രാന്‍സര്‍ഫര്‍മേഷന്‍) പരിചയപ്പെടുത്തുന്നതിനായി  ജില്ലയിലെ അക്ഷയ സംരംഭകര്‍ക്കായി  പരിശീലന പരിപാടി സംഘടിപ്പിച്ചു. കേരളാ സ്റ്റേറ്റ് ഐടി മിഷനും ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനും സംയുക്തമായി സംഘടിപ്പിച്ച പരിപാടി തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടര്‍ പി. എം. ഷെഫീക്ക് ഉദ്ഘാടനം ചെയ്തു. 

ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ തദ്ദേശ സ്ഥാപനങ്ങളില്‍ നിലവില്‍ സേവന, സുലേഖ, സുചിത്ര, സൂചിക, സുഗമ തുടങ്ങിയ വിവിധങ്ങളായ സോഫ്റ്റുവെയറുകളാണ്  ഉപയോഗിക്കന്നത്. ഇവയെല്ലാം ഏകീകരിച്ച് ഒരു കുടക്കീഴിലാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണ് കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ വികസിപ്പിച്ചിരിക്കുന്നത്. ആരംഭത്തില്‍  നഗരസഭകളിലും  കോര്‍പ്പറേഷനുകളിലുമാണ് സേവനം ലഭ്യമാകുന്നത്.  

പരിശീലന പരിപാടിയില്‍ തദ്ദേശ സ്വയംഭരണ വകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ.കെ. സുബ്രമണ്യം അധ്യക്ഷത വഹിച്ചു. ഇന്‍ഫര്‍മേഷന്‍ കേരളാ മിഷനിലെ ജില്ലാ ടെക്‌നിക്കല്‍ ഓഫീസര്‍ ബേസില്‍ദാസ് സക്കറിയ അക്ഷയ സംരംഭകര്‍ക്ക്  പരിശീലനം നല്കി. അക്ഷയ സംരംഭകര്‍ക്കായി കോമണ്‍ സര്‍വീസ് സെന്റര്‍  പോര്‍ട്ടല്‍ വഴിയുള്ള  സേവനങ്ങള്‍ സംബന്ധിച്ച് സി എസ് സി സംസ്ഥാന കോ-ഓഡിനേറ്റര്‍ ജിനോ ചാക്കോ വിശദീകരിച്ചു. അക്ഷയ ജില്ലാ പ്രോജകട് മാനേജര്‍ ചിഞ്ചു സുനില്‍, അക്ഷയ ജില്ലാ ഓഫീസ് ജീവനക്കാര്‍, അക്ഷയ സംരംഭകര്‍ എന്നിവര്‍ പരിശീലനത്തില്‍ പങ്കെടുത്തു.

date