Post Category
ഉപന്യാസ-ക്വിസ്സ് മത്സരം
പൊതുവിതരണ ഉപഭോക്തൃ കാര്യ വകുപ്പ് ജില്ലയിലെ ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായി ഇ-കൊമേഴ്സിന്റെയും ഡിജിറ്റല്‍ വ്യാപാരത്തിന്റെയും കാലഘട്ടത്തിലെ ഉപഭോക്തൃ സംരക്ഷണം അടിസ്ഥാനമാക്കി ഉപന്യാസ മത്സരവും ഉപഭോക്തൃ സംരക്ഷണ നിയമത്തെ കുറിച്ചുള്ള ക്വിസ്സ് മത്സരവും സംഘടിപ്പിക്കും. കൊല്ലം സിവില്‍ സ്റ്റേഷന് സമീപമുള്ള ടൗണ്‍ യു പി എസ്-ല്‍ ജനുവരി 11 ന് രാവിലെ 10 മുതലാണ് മത്സരം. സ്കൂള്‍ മേധാവിയുടെ തിരിച്ചറിയല്‍ സാക്ഷ്യപത്രം സഹിതം ഹാജരാകണം. സമ്മാനദാനം ജനുവരി 12 ന് കടപ്പാക്കട സ്പോര്‍ട്സ് ക്ലബ്ബില്‍ രാവിലെ 10 ന് നടത്തും. ഫോണ്‍ :0474-2794818
date
- Log in to post comments