Skip to main content

റേഷന്‍കട ലൈസന്‍സിന് അപേക്ഷ ക്ഷണിച്ചു

തൊടുപുഴ മുന്‍സിപ്പലിറ്റി അഞ്ചാം വാര്‍ഡില്‍ വെങ്ങല്ലൂര്‍ ഷാപ്പുംപടി റേഷന്‍ കടയിലേക്ക് (നമ്പര്‍-1628053) ലൈസന്‍സിയെ നിയമിക്കുന്നതിന് പട്ടികജാതി സംവരണ വിഭാഗത്തില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. ആവശ്യമായ രേഖകള്‍ സഹിതം പൂരിപ്പിച്ച അപേക്ഷ ഫെബ്രുവരി രണ്ടിന് വൈകിട്ട് മൂന്നിനകം ജില്ലാ സപ്ലൈ ഓഫീസില്‍ നേരിട്ടോ തപാല്‍ മുഖേനയോ ലഭ്യമാക്കണം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ ഫോമും അനുബന്ധ വിവരങ്ങളും ജില്ലാ സപ്ലൈ ഓഫീസിലും പൊതുവിതരണ വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലും ലഭിക്കും. ഫോണ്‍: 04862 232321.

date