Skip to main content

വർണ്ണപ്പകിട്ട് - ട്രാൻസ് ജെന്റർ ഫെസ്റ്റിന് അപേക്ഷിക്കാം

ട്രാൻസ്ജെൻറർ പോളിസിയുടെ ഭാഗമായി സാമൂഹ്യനീതി വകുപ്പ് നടപ്പാക്കുന്ന വർണ്ണപ്പകിട്ട് - ട്രാൻസ്‌ജെൻറർ ഫെസ്റ്റില്‍ പങ്കെടുക്കുന്നതിന് മലപ്പുറം ജില്ലയില്‍ നിന്നുള്ള ട്രാൻസിജെൻറർ വ്യക്തികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 10,11 തീയതികളിൽ തൃശ്ശൂർ ജില്ലയിലാണ് ഫെസ്റ്റ് നടക്കുന്നത്.  അപേക്ഷകർ കൂടുതൽ ഉള്ള പക്ഷം ജില്ലാ തലത്തിൽ സ്ക്രീനിങ് നടത്തിയായിരിക്കും തെരഞ്ഞെടുപ്പ് നടത്തുക. ട്രാൻസ്‌ജെൻറർ ഐ.ഡി കാർഡ് ഉള്ളവർക്ക് മലപ്പുറം ജില്ലാ സാമൂഹ്യനീതി ഓഫീസർക്ക് നേരിട്ടോ തപാൽ/ഇമെയിൽ(dsjompm@gmail.com) മുഖേനയോ അപേക്ഷ സമർപ്പിക്കാം. അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 19. വ്യക്തിഗത ഇനങ്ങളിൽ ഭരതനാട്യം, മോഹിനിയാട്ടം നാടോടിനൃത്തം, കച്ചിപ്പുടി, സെമിക്ലാസ്സിക്കൽ ഡാൻസ്. ലളിതഗാനം, മിമിക്രീ. കവിതാപാരായണം, മോണോആക്ട്, പ്രച്ഛന്നവേഷം, നാടൻ പാട്ട് എന്നിവയും ഗ്രൂപ്പ് ഇനങ്ങളിൽ തിരുവാതിര, ഒപ്പന, സംഘനൃത്തം തുടങ്ങിയ ഇനങ്ങളിലുമാണ് മത്സരം. കൂടുതൽ വിവരങ്ങൾ sjid.kerala.gov.in എന്ന വെബ് സൈറ്റ് വഴിയോ 0483 2735324 എന്ന ഫോൺ നമ്പർ വഴിയോ ലഭിക്കും.

 

date