Skip to main content

ഭിന്നശേഷി വിദ്യാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു

ആലപ്പുഴ: ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന കാഴ്ച പരിമിതിയുള്ള ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്ക് ടോക്കിങ് ഹിയറിങ്  സോഫ്‌റ്റ്വെയര്‍ ഉള്ള ലാപ്‌ടോപ്പ് വിതരണം ചെയ്യുന്നു. ജില്ലയിലെ ഗ്രാമപഞ്ചായത്തുകളുടെ പരിധിയില്‍ താമസിക്കുന്ന, ഗ്രാമസഭ ഗുണഭോക്ത ലിസ്റ്റില്‍ ഉള്‍പ്പെട്ട, കാഴ്ച പരിമിതിയുള്ള 24 വയസ്സ് പൂര്‍ത്തിയാകാത്ത ഭിന്നശേഷി വിദ്യാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം.  നിശ്ചിത മാതൃകയിലുള്ള അപേക്ഷകള്‍ ആലപ്പുഴ ജില്ലാ പഞ്ചായത്ത്, ജില്ലാ സാമൂഹ്യനീതി ഓഫീസ് എന്നിവിടങ്ങളില്‍ നിന്നും ലഭ്യമാണ്
വിവരങ്ങള്‍ക്ക് ഫോണ്‍: 04772253870, 04772252496

date