Skip to main content
കൈനകരി പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കലാ കായിക പരിശീലനം 

കൈനകരി പഞ്ചായത്തില്‍ വിദ്യാര്‍ഥികള്‍ക്കായി സൗജന്യ കലാ കായിക പരിശീലനം 

ആലപ്പുഴ: വിദ്യാര്‍ഥികള്‍ക്ക് സൗജന്യ കലാ കായിക പരിശീലനം നല്‍കുന്ന സ്‌കൂള്‍ കോംപ്ലക്സ് പദ്ധതിക്ക് കൈനകരി പഞ്ചായത്തില്‍ തുടക്കം. പദ്ധതി ജില്ല പഞ്ചായത്ത് അംഗം ഗീതാ ബാബു ഉദ്ഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.സി. പ്രസാദ് അധ്യക്ഷത വഹിച്ചു. സംഗീത പഠനം, ഗിറ്റാര്‍, കീ ബോര്‍ഡ്, വയലിന്‍, നീന്തല്‍ എന്നിവയില്‍ അംഗീകൃത പരിശീലകരെ നിയമിച്ച്  ക്ലാസുകള്‍ നല്‍കും. 2023-24 വാര്‍ഷിക പദ്ധതിയില്‍  ഉള്‍പ്പെടുത്തിയാണ് പരിശീലനം നല്‍കുന്നത്. പ്രൈമറി, ഹൈസ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പാഠ്യപാഠ്യേതര നിലവാരം ഉയര്‍ത്തുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം. 

ചമ്പക്കുളം ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷ ഷീല സജീവ്, ബ്ലോക്ക് പഞ്ചായത്ത് അംഗം മധു സി. കുളങ്ങര, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് പ്രസീദ മിനില്‍കുമാര്‍, കൈനകരി ഗ്രാമപഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷരായ കെ.എ. പ്രമോദ്, നോബിന്‍ പി. ജോണ്‍, സബിത മനു, ഗ്രാമപഞ്ചായത്ത് അംഗളായ ഡി. ലോനപ്പന്‍, സന്തോഷ് പട്ടണം, എ.ഡി ആന്റണി, സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ തങ്കമണി അരവിന്ദാക്ഷന്‍, കുട്ടമംഗലം ഗവ.എല്‍.പി.എസ.്  ഹെഡ്മിസ്ട്രസ് രാജി വി. കമ്മത്ത്, കൈനകരി ഗ്രാമപഞ്ചായത്ത് സെക്രട്ടറി ടി.ജി. അഭിലാഷ്, സംഗീത അധ്യാപകന്‍ ശിവജി ഗോപാലന്‍, മറ്റു ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date