Skip to main content

ചമയം ജില്ലാ ചില്‍ഡ്രന്‍സ് ഫെസ്റ്റ് നാളെ

ആലപ്പുഴ: കേരള സര്‍ക്കാര്‍ വനിത ശിശു വികസന വകുപ്പ്, ജില്ല ശിശു സംരക്ഷണ യൂണിറ്റ്, ബാലാവകാശ സംരക്ഷണത്തിന്റെ ഭാഗമായി നാളെ (ജനുവരി 13) ജില്ല ചില്‍ഡ്രന്‍സ് ഫെസ്റ്റ് സംഘടിപ്പിക്കും. ഫെസ്റ്റ് രാവിലെ ഒമ്പതിന് ആലപ്പുഴ ലിയോ തേര്‍ട്ടീന്ത് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ എ.എം. ആരിഫ് എം.പി. ഉദ്ഘാടനം ചെയ്യും. മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ. ജയമ്മ അധ്യക്ഷയാകും. ജില്ല കളക്ടര്‍ ജോണ്‍. വി. സാമുവല്‍ മുഖ്യപ്രഭാഷണം നടത്തും. ബാലാവകാശ സംരക്ഷണ കമ്മീഷന്‍ അംഗം അഡ്വ. ജലജചന്ദ്രന്‍ മുഖ്യാതിഥിയാകും. സര്‍ക്കാര്‍, സര്‍ക്കാരിതര ശിശുസംരക്ഷണ സ്ഥാപനങ്ങളില്‍ നിന്ന് 400 കുട്ടികള്‍ പങ്കെടുക്കും. 
സബ് ജഡ്ജ് പ്രമോദ് മുരളി, സി.ഡബ്ല്യു.സി ചെയര്‍പേഴ്സണ്‍ ജി. വസന്തകുമാരിയമ്മ, ആലപ്പുഴ നഗരസഭ സ്റ്റാന്‍ഡിങ് കമ്മിറ്റി അധ്യക്ഷന്‍ നസീര്‍ പുന്നക്കല്‍, ജില്ലാ ശിശു സംരക്ഷണ ഓഫീസര്‍ ടി.വി മിനിമോള്‍, ജില്ലാ വനിതാ ശിശു വികസന ഓഫീസര്‍ എല്‍. ഷീബ, ശിശുക്ഷേമ സമിതി സെക്രട്ടറി കെ.ഡി ഉദയപ്പന്‍, ജോയിന്റ് സെക്രട്ടറി കെ. നാസര്‍, പ്രൊട്ടക്ഷന്‍ ഓഫീസര്‍ ലിനു ലോറന്‍സ് തുടങ്ങിയവര്‍ പങ്കെടുക്കും. വൈകിട്ട് അഞ്ചിന് നടക്കുന്ന സമാപന സമ്മേളനം ജില്ലാ പോലീസ് മേധാവി ചൈത്ര തെരേസ ജോണ്‍ ഉദ്ഘാടനം ചെയ്യും.

date