Skip to main content

12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് എന്‍.എ.ബി.എച്ച്. അംഗീകാരം

ആലപ്പുഴ: ജില്ലയിലെ തിരഞ്ഞെടുത്ത 12 ആയുഷ് സ്ഥാപനങ്ങള്‍ക്ക് നാഷണല്‍ അക്രഡിറ്റേഷന്‍ ബോര്‍ഡ് ഫോര്‍ ഹോസ്പിറ്റല്‍സ് ആന്‍ഡ് ഹെല്‍ത്ത് കെയര്‍ പ്രൊവൈഡേഴ്സ് (എന്‍.എ.ബി.എച്ച്.) എന്‍ട്രി ലെവല്‍ സര്‍ട്ടിഫിക്കേഷന്‍ ലഭിച്ചു. ഭാരതീയ ചികിത്സ വകുപ്പിന് കീഴിലുള്ള വെളിയനാട്, അമ്പലപ്പുഴ തെക്ക്, പുലിയൂര്‍, ആര്യാട്, കഞ്ഞിക്കുഴി പഞ്ചായത്തുകളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളും മണ്ണഞ്ചേരി സിദ്ധ ഡിസ്‌പെന്‍സറിയും ഹോമിയോപ്പതി വകുപ്പിന് കീഴിലുള്ള മാരാരിക്കുളം തെക്ക്, അമ്പലപ്പുഴ തെക്ക്, മാന്നാര്‍,  മുതുകുളം, ഭരണിക്കാവ്, പാലമേല്‍ പഞ്ചായത്തുകളിലെ ഹെല്‍ത്ത് ആന്‍ഡ് വെല്‍നസ് സെന്ററുകളുമാണ് അംഗീകാരത്തിന് അര്‍ഹമായത്.
രണ്ടാം ഘട്ടത്തില്‍ ജില്ലയിലെ 12 ആയുഷ് സ്ഥാപനങ്ങള്‍ എന്‍.എ.ബി.എച്ച്. അക്രഡിറ്റേഷനു വേണ്ടി തിരഞ്ഞെടുക്കപ്പെടുകയും അംഗീകാരത്തിനുള്ള പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുകയും ചെയ്തിട്ടുണ്ട്.

date