Skip to main content

ടിപ്പര്‍, ജെ.സി.ബി; ഖനന പ്രവൃത്തികള്‍ ചെയ്യുന്ന വാഹനങ്ങള്‍ക്കായി യുഡിഗ് ആപ്പ്

ആലപ്പുഴ: മോട്ടോര്‍ വാഹന വകുപ്പില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ജെ.സി.ബി, ടിപ്പര്‍, ഹിറ്റാച്ചി തുടങ്ങി ഖനന പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്ന വാഹന ഉടമകള്‍ യു ഡിഗ് u Dig(CBuD)എന്ന മൊബൈല്‍ ആപ്ലിക്കേഷനില്‍ എന്റോള്‍ ചെയ്യേണ്ടതാണെന്ന് റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസര്‍ അറിയിച്ചു. ഈ നിര്‍ദ്ദേശം പാലിക്കാത്ത പക്ഷം ഇന്ത്യന്‍ ടെലിഗ്രാഫ് (ഇന്‍ഫ്രാ സ്ട്രക്ചര്‍ സേഫ്റ്റി ) നിയമ വ്യവസ്ഥകള്‍ പ്രകാരം പിഴ ഈടാക്കാവുന്നതാണ്. പൊതുസുരക്ഷ, സാമ്പത്തിക നഷ്ടം തടയല്‍, ഉത്ഖനന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ ഏകോപനം എന്നിവ കണക്കിലെടുത്താണ് നിര്‍ദേശം.

date