Skip to main content
ദേശീയ യുവജന ദിനം ആചരിച്ചു 

ദേശീയ യുവജന ദിനം ആചരിച്ചു 

ആലപ്പുഴ: കേരള സംസ്ഥാന യുവജന ക്ഷേമ ബോര്‍ഡ് ആലപ്പുഴ ജില്ല യുവജനകേന്ദ്രത്തിന്റെ നേതൃത്വത്തില്‍ ദേശീയ യുവജനദിനാചരണം സംഘടിപ്പിച്ചു. ചേര്‍ത്തല എസ്. എന്‍ കോളേജില്‍ നടന്ന ചടങ്ങ് എ.എം ആരിഫ് എം.പി. ഉദ്ഘാടനം ചെയ്തു. എസ്.എന്‍. കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. റ്റി. പി ബിന്ദു അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി. ജി. മോഹനന്‍, മാരാരിക്കുളം വടക്ക് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് സുദര്‍ശനാബായ്, വാര്‍ഡ് മെമ്പര്‍ പ്രീത അനില്‍, ജില്ല യൂത്ത് പ്രോഗ്രാം ഓഫീസര്‍ ബി. ഷീജ, ബ്ലോക്ക് യൂത്ത് കോര്‍ഡിനേറ്റര്‍ ബി. ബിനോയ്, എസ്. എന്‍ കോളേജ് എന്‍.എസ്.എസ.് പ്രോഗ്രാം ഓഫീസര്‍ പ്രിയ പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ദിനാചരണത്തിന്റെ ഭാഗമായി യുവജനങ്ങള്‍ക്കായി വിവേകാനന്ദ ദര്‍ശനങ്ങളുടെ സമകാലിക പ്രസക്തി എന്ന വിഷയത്തില്‍ ജോജി കൂട്ടുമേല്‍ സെമിനാര്‍ അവതരിപ്പിച്ചു.

date