Skip to main content

കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ്

ആലപ്പുഴ: കൊലക്കേസ് പ്രതിക്ക് ജീവപര്യന്തം തടവ് വിധിച്ച് ആലപ്പുഴ അഡീഷ്ണല്‍ സെഷന്‍സ് കോടതി. 2006 ഏപ്രില്‍ 16-ന് പൂങ്കാവ് റെയില്‍വേ സ്റ്റേഷനു സമീപം ജോമോന്‍ എന്നയാളെ കുത്തിക്കൊന്ന കേസില്‍ ഒന്നാം പ്രതി മാരാരിക്കുളം തെക്ക് മരത്തുങ്കല്‍ സ്വദേശി ബൈജു എന്ന പിച്ചാത്തി ബൈജുവിനാണ് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ച് കോടതി ഉത്തരവായത്. ആലപ്പുഴ നോര്‍ത്ത് പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്്ത കേസ് ആലപ്പുഴ ക്രൈം ബ്രാഞ്ചാണ് തുടരന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചത്.

date