Skip to main content

അസാപ് കേരള ക്രിയേറ്റേര്‍സ് സയന്‍സ് ക്യാമ്പ് സംഘടിപ്പിക്കും

ആലപ്പുഴ: കേരള സംസ്ഥാന ഉന്നത വിദ്യാഭ്യാസ വകുപ്പ് സംരംഭമായ അസാപ് കേരള, കോട്ടയം പാമ്പാടി കമ്മ്യൂണിറ്റി സ്‌കില്‍ പാര്‍ക്കില്‍ ജനുവരി 20, 21 തീയതികളില്‍ 'ക്രിയേറ്റേര്‍സ് സയന്‍സ് ക്യാമ്പ്' സംഘടിപ്പിക്കും. മൂന്ന് മുതല്‍ ഒമ്പത് വരെ ക്ലാസ്സുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്യാമ്പില്‍ പങ്കെടുക്കാം. റോബോട്ടിക്സ്, കോഡിംഗ് തുടങ്ങിയ സാങ്കേതിക വിദ്യകളിലെ ബാലപാഠങ്ങള്‍ രസകരമായ പ്രായോഗിക പ്രവര്‍ത്തനങ്ങളിലൂടെ ക്യാമ്പില്‍ പരിശീലിപ്പിക്കും . കൂടുതല്‍ വിവരങ്ങള്‍ക്കും റെജിസ്ട്രേഷനും ബന്ധപ്പെടുക: 8921636122, 8289810279

date