Skip to main content

ഓപ്പൺ ഫോറം ജനുവരി 29ന്

ഗാർഹികാവശ്യത്തിന് ഉപയോഗിക്കുന്ന പാചകവാതക സിലിണ്ടറുകളുടെ ഉപയോഗവുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾ, ഗ്യാസ് ഏജൻസി ഉടമകൾ, ഉപഭോക്തൃ സംഘടനാ പ്രതിനിധികൾ, ഓയിൽ കമ്പനി പ്രതിനിധികൾ എന്നിവർക്കായി ഓപ്പൺ ഫോറം ജനുവരി 29 കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടക്കും. അഡീഷണൽ ജില്ലാ മജിസ്‌ട്രേറ്റിന്റെ അധ്യക്ഷതയിൽ ഉച്ചയ്ക്ക് 12നാണ് ഓപ്പൺ ഫോറം. ഗാർഹികാവശ്യത്തിനു ഉപയോഗിക്കുന്ന പാചക വാതക സിലിണ്ടറുകളിലെ തൂക്കക്കുറവ്, അമിത വില ഈടാക്കൽ, സിലിണ്ടറുകൾ വിതരണം ചെയ്യുമ്പോൾ ഡെലിവറി ബോയ്സ് അമിത ഡെലിവറി ചാർജ് ഈടാക്കുന്നതായുള്ള പരാതികൾ, സിലിണ്ടറുകൾ കരിഞ്ചന്തയിലേക്ക് കടത്തുന്നതായുള്ള പരാതികൾ എന്നിവ ചർച്ച ചെയ്യുന്നതിനും ഗ്യാസ് ലീക്കേജ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നത് സംബന്ധിച്ചും ഓപ്പൺ ഫോറത്തിൽ ഉപഭോക്താക്കൾക്ക് ബോധവത്കരണം നൽകും.

date