Skip to main content

ഏറ്റെടുക്കുന്നത് വലിയ ഉത്തരവാദിത്വം; നൂറ് ശതമാനം നീതിപുലർത്തും: മനോജ്‌ മൂത്തേടൻ 

 

ലഭിച്ചിരിക്കുന്നത് വലിയ ഉത്തരവാദിത്തമാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റായി ചുമതലയേറ്റ മനോജ് മൂത്തേടൻ പറഞ്ഞു. പ്രവർത്തനത്തിൽ നൂറ് ശതമാനം നീതിപുലർത്തും. മുൻ പ്രസിഡന്റ് ഉല്ലാസ് തോമസ് മികച്ച രീതിയിലാണ് ജില്ലാ പഞ്ചായത്തിനെ നയിച്ചത്. അത് തുടരുക എന്നതാണ് തന്റെ മുന്നിലുള്ള വെല്ലുവിളി. പരമാവധി ആത്മാർത്ഥതയോടെ  മുന്നോട്ട് പോകും. പദ്ധതികൾ സമയബന്ധിതമായി പൂർത്തീകരിക്കുന്നതിൽ പ്രത്യേക ശ്രദ്ധ നൽകും. ഭരണ പ്രതിപക്ഷ വ്യത്യാസമില്ലാതെ കൂട്ടായി പ്രവർത്തിക്കുമെന്നും എല്ലാവരുടെയും പിന്തുണ അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

date