Skip to main content

എം പി കെ ബി വൈ ഏജന്‍സി റദ്ദാക്കി

ഒല്ലൂക്കര ബ്ലോക്ക് പഞ്ചായത്തിലെ ദേശീയ സമ്പാദ്യപദ്ധതിയില്‍ ആര്‍.ഡി. ഏജന്റായ ഐ.എസ്. ഉമാദേവിയുടെ (സി എ നമ്പര്‍.3/86) എം പി കെ ബി വൈ ഏജന്‍സി ജനുവരി 18 മുതല്‍ റദ്ദാക്കിയതായി ഒല്ലൂക്കര ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസര്‍ അറിയിച്ചു. ഈ ഏജന്റ് മുഖേന രാമവര്‍മ്മപുരം പോസ്റ്റ് ഓഫീസില്‍ ആര്‍.ഡി. നിക്ഷേപം നടത്തിയ നിക്ഷേപകര്‍ തുടര്‍ന്നുള്ള സേവനങ്ങള്‍ക്കായി മതിയായ രേഖകള്‍ (ഇന്‍വെസ്റ്റേഴ്‌സ് കാര്‍ഡ്, പോസ്റ്റോഫീസ് നിക്ഷേപകരുടെ പാസ് ബുക്ക് എന്നിവ) സഹിതം രാമവര്‍മ്മപുരം പോസ്റ്റ് ഓഫീസുമായി ബന്ധപ്പെടണം. നിക്ഷേപകര്‍ക്ക് നിക്ഷേപങ്ങള്‍ സംബന്ധിച്ച് എന്തെങ്കിലും പരാതികളുണ്ടെങ്കില്‍ 15 ദിവസത്തിനകം ഒല്ലൂക്കര ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസില്‍ രേഖാമൂലം പരാതി നല്‍കണമെന്നും ബ്ലോക്ക് ഡെവലപ്‌മെന്റ് ഓഫീസര്‍ അറിയിച്ചു.

date