Skip to main content

അവണൂര്‍ കാരോരില്‍ അങ്കണവാടിക്ക് കെട്ടിടം ഒരുങ്ങുന്നു  

അവണൂര്‍ ഗ്രാമപഞ്ചായത്തില്‍ കാരോരില്‍ പ്രവര്‍ത്തിക്കുന്ന 117-ാം നമ്പര്‍ അങ്കണവാടിയുടെ ശിലാസ്ഥാപനം സേവ്യര്‍ ചിറ്റിലപിള്ളി എം എല്‍ എ നിര്‍വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് തങ്കമണി ശങ്കുണ്ണി അധ്യക്ഷയായി. കാരോരില്‍ വര്‍ഷങ്ങളായി വാടക കെട്ടിടങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അങ്കണവാടിക്കാണ് പുതിയ കെട്ടിടം ഒരുങ്ങുന്നത്. എംഎല്‍എ ആസ്തി വികസന ഫണ്ടില്‍ നിന്നും 18 ലക്ഷം രൂപ വിനിയോഗിച്ചാണ് കെട്ടിട നിര്‍മാണം. ചുറ്റുമതിലിനും മറ്റു അനുബന്ധ പ്രവൃത്തികള്‍ക്കുമായി പഞ്ചായത്ത് അഞ്ച് ലക്ഷം രൂപയും അനുവദിച്ചു. 

പരിപാടിയില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എന്‍ കെ രാധാകൃഷ്ണന്‍, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ അഞ്ജലി സതീഷ്, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ തോംസണ്‍ തലക്കോടന്‍, ഗ്രാമപഞ്ചായത്ത് മെമ്പര്‍മാരായ ജിഷ സുബീഷ്, നീമ രാജീവ്, സി ബി സജീവന്‍, എല്‍ എസ് ജി ഡി അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ചാന്ദിനി, ഐ സി ഡി എസ് സൂപ്പര്‍വൈസര്‍ സിന്ധു, അങ്കണവാടി ടീച്ചര്‍ മാലതി, പൊതുപ്രവര്‍ത്തകന്‍ ഇ പി കുട്ടപ്പന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date