Skip to main content

നൈപുണ്യ പരിശീലന പരിപാടി

        കേന്ദ്ര സാങ്കേതിക വകുപ്പിന്റെയും കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിലിന്റെയും ആഭിമുഖ്യത്തിൽ കേരള വന ഗവേഷണ സ്ഥാപനത്തിലെ അനലിറ്റിക്കൽ ഇൻസ്ട്രുമെന്റേഷൻ സെന്ററിൽ പട്ടികജാതി പട്ടികവർഗ വിഭാഗക്കാർക്ക് വേണ്ടി സൗജന്യ നൈപുണ്യ പരിശീലന പരിപാടി നടത്തും. എം.എസ്.സി കെമിസ്ട്രി അല്ലെങ്കിൽ ലൈഫ് സയൻസ് ആണ് യോഗ്യത. 45 വയസ് പ്രായപരിധി. 15 ദിവസമാണ് കോഴ്സ്. അപേക്ഷിക്കേണ്ട അവസാന തീയതി 25. താല്പര്യമുള്ള എസ്.സി/എസ്.ടി വിദ്യാർഥികൾ ഉദ്യോഗാർഥികൾ ആമുഖ കത്ത്വിശദമായ ബയോഡാറ്റവിദ്യാഭ്യാസ യോഗ്യതജാതി തെളിയിക്കുന്ന രേഖകൾമുൻകാല പ്രവർത്തി പരിചയമുള്ളതിന്റെ രേഖകൾ (ഉണ്ടെങ്കിൽ) എന്നിവയുടെ കോപ്പി സഹിതം സയന്റിസ്റ്റ് ഇൻചാർജ്, സെന്റർ ഫോർ അനലിറ്റിക്കൽ ഇൻസ്ട്രൂമെന്റേഷൻ കേരള, കെ.എസ്.സി.എസ്.ടി.ഇ, പീച്ചി, തൃശ്ശൂർ എന്ന വിലാസത്തിൽ അപേക്ഷിക്കണം. വിശദാംശങ്ങൾ caik@kfri.res.in ലേക്കും അയയ്ക്കണം. അപേക്ഷയുടെ കവറിന്റെ പുറത്ത് “Application for Training Programme in Chromatographic Techniques” എന്ന് രേഖപ്പെടുത്തണം. ബിരുദാനന്തര ബിരുദ മാർക്കിന്റെയും ഇന്റർവ്യൂവിന്റെയും അടിസ്ഥാനത്തിൽ തെരെഞ്ഞെടുക്കപ്പെടുന്ന 10 പേർക്കാണ് പരിശീലനം. പഠന സാമഗ്രികൾ, കോഴ്സ് ഫീ, താമസം, ഭക്ഷണം സൗജന്യമായിരിക്കും. കൂടുതൽ വിവരങ്ങൾക്ക്www.caik.res.in.

പി.എൻ.എക്‌സ്. 287/2024

date