Skip to main content

സര്‍ഗ്ഗസമേതം; കലാസാഹിത്യക്യാമ്പ് നാളെ (ജനുവരി 21) തുടങ്ങും

സമേതം സമഗ്ര വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായുള്ള കലാസാഹിത്യക്യാമ്പ് നാളെ (ജനുവരി 21) ആരംഭിക്കും. കിലയില്‍ നടക്കുന്ന പരിപാടി പ്രശസ്ത കഥാകൃത്ത് വൈശാഖന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രന്‍ അധ്യക്ഷയാകും. കലോത്സവത്തിലും വിദ്യാരംഗം സാഹിത്യോത്സവത്തിലും, കവിതാരചന, കഥാരചന, ചിത്രരചന എന്നീ ഇനങ്ങളില്‍ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ നേടിയ കുട്ടികളും ചിത്രരചനാലോകത്ത് ഇതിനോടകം ശ്രദ്ധ നേടിയ വടക്കാഞ്ചേരി ജി.എം.ആര്‍ എസിലെ കുട്ടികളുമാണ് ക്യാമ്പില്‍ പങ്കെടുക്കുന്നത്. ഈ രംഗങ്ങളിലെ വിദഗ്ധര്‍ പങ്കെടുക്കും. ജനുവരി 22 ന് നടക്കുന്ന സമാപനസമ്മേളനം, കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡന്റ് അശോകന്‍ ചരുവില്‍ ഉദ്ഘാടനം ചെയ്യും. സമേതം ചുമതലയുള്ള ആസൂത്രണ സമിതി അംഗം വി.എസ് പ്രിന്‍സ് അധ്യക്ഷനാകും.

date