Skip to main content
ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു

ജൈവവള യൂണിറ്റിന് ഉപകരണങ്ങൾ വിതരണം ചെയ്തു

കടങ്ങോട് ഗ്രാമപഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതിയുടെ ഭാഗമായി ചാണകം പൊടിച്ച് ജൈവ വളമാക്കുന്ന യൂണിറ്റിന് യന്ത്രങ്ങൾ വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയിൽ 1.5 ലക്ഷം രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പാക്കിയത്. 

ചാണകത്തിലെ സൂക്ഷ്മാണുകൾ നശിക്കാതിരിക്കാൻ സൂര്യപ്രകാശം ലഭിക്കാത്ത രീതിയിൽ ചാണകം ഉണക്കി എടുക്കേണ്ടതുണ്ട്. ഇത്തരത്തിൽ ഉണക്കുന്നതിനുള്ള കുടിൽ നിർമ്മാണത്തിനുള്ള ധനസഹായവും ഉണങ്ങിയ ചാണകം തൂക്കി പാക്കിംഗ് ചെയ്യുന്നതിനുള്ള യാന്ത്രങ്ങൾ വാങ്ങുന്നതിനും കൂടിയാണ് ഫണ്ട് നൽകുന്നത്. പദ്ധതിയുടെ ഭാഗമായി സൂക്ഷ്മാണുക്കൾ നശിക്കാത്ത ഗുണമേൻമയുള്ള നല്ലയിനം ചാണകവളം ഗ്രാമ പഞ്ചായത്ത് പരിധിയിൽ ലഭ്യമാകാൻ സാധിക്കും.

ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ്  മീന സാജൻ പദ്ധതി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് പി എസ് പുരുഷോത്തമൻ അധ്യക്ഷനായി. ക്ഷീരവികസന ഓഫീസർ സി ജെ ജാസ്മിൻ പദ്ധതി വിശദീകരിച്ചു. വികസന കാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ രമണി രാജൻ മുഖ്യാതിഥിയായി.  പഞ്ചായത്ത് അംഗം പി ജി ഗിനിക മൈമുന ഷെബീർ തുടങ്ങിയവർ പങ്കെടുത്തു.

date