Skip to main content

വനിത സ്വയം തൊഴില്‍ പാല്‍ സംഭരണ-വിതരണം തുടങ്ങി

കടങ്ങോട് ഗ്രാമ പഞ്ചായത്ത് ജനകീയാസൂത്രണം പദ്ധതി പ്രകാരം വനിത സ്വയം തൊഴില്‍ പാല്‍ സംഭരണവും വാതില്‍പ്പടിക്കല്‍ വിതരണം പദ്ധതി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് മീന സാജന്‍ ഉദ്ഘാടനം ചെയ്തു. സ്വന്തമായി ഇരുചക്ര വാഹനമുള്ള വനിതകള്‍ക്ക് പാല്‍ സംഭരിക്കുന്നതിനും വാഹനത്തില്‍ വില്‍പ്പന നടത്തുന്നതിനും ആവശ്യമായ പാത്രങ്ങളും ഉപകരണങ്ങളും പദ്ധതിയുടെ ഭാഗമായി ഗുണദോക്താകള്‍ക്ക് വിതരണം ചെയ്തു. ജനകീയാസൂത്രണ പദ്ധതിയില്‍ 45000 രൂപ വകയിരുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്. 

വൈസ് പ്രസിഡന്റ് പി.എസ് പുരുഷോത്തമന്‍ അധ്യക്ഷനായി. ഡയറി ഫാം ഇന്‍സ്ട്രക്ടര്‍ പി.ജി ഗിനിക പദ്ധതി വിശദീകരിച്ചു. ഗ്രാമ പഞ്ചായത്ത് വികസന കാര്യ സ്ഥിരം സമിതി അധ്യക്ഷ രമണി രാജന്‍ മുഖ്യാതിഥിയായി. ക്ഷീരവികസന ഓഫീസര്‍ സി.ജെ ജാസ്മിന്‍, ഗ്രാമ പഞ്ചായത്ത് അംഗം മൈമുന ഷെബീര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

date