Skip to main content
ഡോ. ത്രേസ്യാ ഡയസ്

ഡോ. ത്രേസ്യാ ഡയസ് ജീവകാരുണ്യ പ്രവർത്തനരംഗത്ത് തനതായ ശൈലി ആവിഷകരിച്ച മഹത് വ്യക്തിത്വം: മന്ത്രി കെ. രാജൻ

ജീവകാരുണ്യ പ്രവർത്തനരംഗത്ത് തനതായ ഒരു ശൈലി ആവിഷകരിച്ച മഹത് വ്യക്തിത്വത്തിന് ഉടമയായിരുന്നു ഡോ. ത്രേസ്യാ ഡയസ്. കാൽ നൂറ്റാണ്ടിലേറെ കാലത്തെ അനുഭവ സമ്പത്തും അതുവഴി ആർജിച്ച വിപുലമായ സൗഹൃദവലയവും അവരുടെ സവിശേഷതയായിരുന്നു.
സന്നദ്ധപ്രവർത്തനങ്ങളിലും പ്രവാസ മേഖലയിലും അസാമാന്യമായ ധീരതയോടെ പ്രവർത്തിച്ചിരുന്ന അവർ നഴ്സായി ജോലി ചെയ്തിരുന്ന കാലത്ത്  ഇറാഖ് യുദ്ധത്തിൽ ഷെല്ലാക്രമണത്തിൽ മുറിവേറ്റ സൈനികരെ ടെന്റുകളിൽ പോയി ശുശ്രൂഷ നൽകിയതിലൂടെ ലോകശ്രദ്ധ പിടിച്ചുപറ്റി. വയോധികർക്കും ഭിന്നശേഷിക്കാർക്കും വേണ്ടി പരിചരണ കേന്ദ്രങ്ങൾക്ക് തുടക്കമിട്ട അവർ അർപ്പണബോധത്തോടെയും കഠിന പ്രയത്നം വഴിയും നേടിയെടുത്ത ഡോ. ത്രേസ്യാ ഡയസിന്റെ വിയോഗം കേരളത്തിന്റെ സാമൂഹ്യ - സാംസ്കാരിക - ജീവകാരുണ്യ രംഗത്ത് നികത്താനാവാത്ത നഷ്ടമാണ്. ഡോ. ത്രേസ്യാ ഡയസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചനം അറിയിക്കുന്നു. ആദരാഞ്ജലികൾ അർപ്പിക്കുന്നു.

date