Skip to main content

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) പരീക്ഷ

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോ) റഗുലർ/ സപ്ലിമെന്ററി പരീക്ഷയ്ക്കുള്ള അപേക്ഷ ക്ഷണിച്ചു. നിശ്ചിത അപേക്ഷാ ഫോം തിരുവനന്തപുരം/ കോഴിക്കോട് ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിൽ നിന്നും ഡോ. എ.കെ.ബി മിഷൻ ട്രസ്റ്റിൽ നിന്നും ലഭിക്കും. പൂരിപ്പിച്ച അപേക്ഷകൾ പിഴയില്ലാതെ ഫെബ്രുവരി 3ന് വൈകിട്ട് 5 വരെയും 10 രൂപ പിഴയോടെ ഫെബ്രുവരി 5 ന് വൈകുന്നേരം 5 വരെയും സ്വീകരിക്കും. അപേക്ഷയോടൊപ്പം പരീക്ഷാ ഫീസായി പേപ്പർ ഒന്നിന് 200 രൂപ എന്ന നിരക്കിൽ തിരുവനന്തപുരം ഗവ.ഹോമിയോപ്പതിക് മെഡിക്കൽ കോളജ് പ്രിൻസിപ്പാൾ ആൻഡ് കൺട്രോളിങ് ഓഫീസറുടെ പേരിൽ എസ്.ബി.ഐ ഫോർട്ട്തിരുവനന്തപുരം ബ്രാഞ്ചിൽ നിന്നും മാറാവുന്ന ഡി.ഡി നൽകണം. പ്രിൻസിപ്പാൾ ആൻഡ് കൺ‌ട്രോളിങ് ഓഫീസർഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജ്തിരുവനന്തപുരം എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷകൾ www.ghmct.org യിലും ലഭ്യമാണ്. കോഴിക്കോട്തിരുവനന്തപുരം ഗവ. ഹോമിയോപ്പതിക് മെഡിക്കൽ കോളജുകളിലാണ് പരീക്ഷാ കേന്ദ്രം.

പി.എൻ.എക്‌സ്. 309/2024

 

date