Skip to main content

‘വോട്ട് വണ്ടി’ സംസ്ഥാനതല ഉദ്ഘാടനം 22 ന്

      ആസന്നമായ ലോക്‌സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഇന്ത്യൻ തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിർദ്ദേശാനുസാരണംഇ വി എം / വി വി പാ റ്റ് മെഷീനുകൾ ഉപയോഗിച്ച് വോട്ട് ചെയ്യുന്നത് ഉൾപ്പെടെ,  സമ്മതിദായകരിൽ തിരഞ്ഞെടുപ്പിനെ കുറിച്ച് അവബോധം  സൃഷ്ടിക്കുവാനായി ചീഫ് ഇലക്ടറൽ ഓഫീസറുടെ കാര്യാലയം സജ്ജമാക്കിയിരിക്കുന്ന ''വോട്ട് വണ്ടി''  സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലെയും  പോളിങ് ബൂത്തുകൾ സ്ഥിതി ചെയ്യുന്ന സ്ഥലങ്ങൾ സന്ദർശിക്കുന്നു.  വോട്ട് വണ്ടിയുടെ സംസ്ഥാനതല ഉദ്ഘാടനം  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർസഞ്ജയ് കൗൾ, IAS  ജനുവരി 22 ന് രാവിലെ 10 .30 ന് തിരുവനന്തപുരം കവടിയാർ വിവേകാന്ദ പാർക്കിൽ വച്ച് നിർവഹിക്കും. ഉദ്ഘാടനാന്തരംസ്വീപ്പ് ഡിവിഷന്റെ സഹകരണത്തോടെറേഡിയോ ജോക്കികളും മറ്റു കലാകാരന്മാരും അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികൾ ഉണ്ടായിരിക്കും.

പി.എൻ.എക്‌സ്. 311/2024

date