Skip to main content

തൃക്കാക്കര നഗരസഭ പരിധിയിലുള്ള വനിതകൾക്ക്  സ്കോളർഷിപ്പോടെ നൈപുണ്യ പരിശീലനം

 

 തൃക്കാക്കര നഗരസഭയിലെ വിദ്യാർത്ഥികൾക്കും, യുവാക്കൾക്കും, വയോജനങ്ങൾക്കും പ്രയോജപ്പെടുന്ന രീതിയിൽ വിദ്യാഭ്യാസ നൈപുണ്യ വികസനം യാഥാർഥ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് വിവിധ പരിപാടികൾ 2023-24 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതിന്റെ ഭാഗമായി നഗരസഭ പരിധിയിലുള്ള വനിതകൾക്ക്  തൊഴിൽ പരിശീലനം ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ നൈപുണ്യ പരിശീലന സ്ഥാപനമായ അസാപ് കേരളയിലൂടെ നൽകും. 

എസ്.സി/എസ്.ടി വിഭാഗത്തിൽ ഉൾപ്പെട്ടവർക്ക് 100 ശതമാനം സ്കോളർഷിപ്പും, മറ്റു വിഭാഗത്തിൽപെടുന്നവർക്ക് 25 ശതമാനം ഗുണഭോക്തൃ വിഹിതം നൽകി 75 ശതമാനം സ്കോളർഷിപ്പോടുകൂടി പരിശീലനം നേടാൻ സാധിക്കും.

ഉയർന്ന ജോലി സാധ്യതയുള്ള അത്യാധുനിക ടെക്നോളജി ആയ വിർച്യുൽ റിയാലിറ്റി പരിശീലനം എടുത്തു പറയേണ്ടതാണ്. വി. ആർ ഡെവലപ്പർ,  ഡിജിറ്റൽ മാർക്കറ്റിംഗ് , ജി. എസ്. ടി യൂസിങ്, ടാലി, ഫിറ്റ്നെസ് സ്ട്രെയിനർ, ജനറൽ ഡ്യൂട്ടി അസിസ്‌റ്റ൯്റ്, ഹൈഡ്രോ പോണിക്സ് ഗാർഡനർ എന്നീ എന്നീ കോഴ്സുകൾക്കാണ് ഈ പദ്ധതിയിലൂടെ പരിശീലനം നൽകുന്നത്.

 
കോഴ്സുകൾ

ഫിറ്റ്നസ് ട്രെയിനർ : ഫിറ്റ്നസ് മേഖലയിൽ താല്പര്യമുള്ളവർക്ക് ഒരു പുതിയ കരിയർ കണ്ടെത്തുവാനും നിലവിൽ ജിം ട്രെയിനർ ആയി പ്രവർത്തിക്കുന്നവർക്കു സെർട്ടിഫൈഡ് ട്രെയിനർ ആകാനുള്ള അവസരവും കോഴ്സിലൂടെ ലഭിക്കുന്നു. 300 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ +2 പാസ്സാവർക്ക് പങ്കെടുക്കാം. 

ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌ : ഹോസ്പിറ്റലുകളിൽ സഹായിയായി ജോലി ചെയ്യാനുള്ള പരിശീലനം നൽകുന്ന കോഴ്‌സാണ് ജനറൽ ഡ്യൂട്ടി അസിസ്‌റ്റന്റ്‌. ഹോസ്പിറ്റലിൽ നടക്കുന്ന ഇന്റേൺഷിപ് ഉൾപ്പെടെ ആണ് പരിശീലനം നൽകുന്നത്. 300 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ SSLC പാസ്സാവർക്ക് പങ്കെടുക്കാം. 

ഹൈഡ്രോപോണിക്സ് ഗാർഡ്നർ : പുത്തൻ കൃഷി രീതിയായ ഹൈഡ്രോപോണിക്സിലാണ് പരിശീലനമാണ് നൽകുന്നത്. കൃഷിക്ക് ആവശ്യമായ കിറ്റും നടീൽവിത്തുകളും ഇതോടൊപ്പം നൽകും.  100 മണിക്കൂർ ദൈർഘ്യമുള്ള കോഴ്സിൽ താല്പര്യമുള്ളവർക്ക് ആർക്കും പങ്കെടുക്കാം. 

കോഴ്സുകളുടെ വിശദ വിവരങ്ങൾക്ക് തൃക്കാക്കര നഗരസഭ വ്യവസായ ഓഫീസുമായോ, കളമശ്ശേരി കിൻഫ്ര പാർക്കിൽ പ്രവർത്തിക്കുന്ന, അസാപിന്റെ കളമശ്ശേരി കമ്മ്യൂണിറ്റി സ്കിൽ പാർക്കുമായോ ബന്ധപ്പെടാവുന്നതാണ്. വിളിക്കേണ്ട ഫോൺ നമ്പർ 9995618202/ 97785 98336 അവസാന 2024 ജനുവരി 26.

കോഴ്സുകളുടെ മറ്റു വിശദാംശങ്ങൾ www.asapkerala.gov.in എന്ന വെബ്സൈറ്റിലും ലഭ്യമാണ്.

date