Skip to main content

മഞ്ഞുമ്മല്‍ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്റര്‍  ഉദ്ഘാടനം ഞായറാഴ്ച്ച

 

ഏലൂര്‍ നഗരസഭയിലെ  മഞ്ഞുമ്മല്‍ മാടപ്പാട്ട് പ്രദേശത്ത് നഗരസഭ വാടകയ്‌ക്കെടുത്ത കെട്ടിടത്തില്‍ പ്രവര്‍ത്തനം ആരംഭിക്കുന്ന  ഹെല്‍ത്ത് ആന്റ് വെല്‍നസ്  സെന്ററിന്റെ ഉദ്ഘാടനം ജനുവരി 21ന്  രാവിലെ 11.30ന് വ്യവസായ വകുപ്പ് മന്ത്രി പി രാജീവ് നിര്‍വഹിക്കും. നഗരസഭാ ചെയര്‍മാന്‍ എ.ഡി സുജില്‍ ചടങ്ങില്‍ അധ്യക്ഷത വഹിക്കും. 

നഗരസഭയില്‍ ആരംഭിക്കുന്ന രണ്ടാമത്തെ ഹെല്‍ത്ത് ആന്റ് വെല്‍നസ് സെന്ററാണിത്. ഒരു ഡോക്ടര്‍, സ്റ്റാഫ് നേഴ്‌സ്, ഫാര്‍മസിസ്റ്റ്,  ഒരു മള്‍ട്ടിപര്‍പ്പസ് വര്‍ക്കര്‍, ക്ലീനിംഗ് സ്റ്റാഫ് എന്നിവരുടെ സേവനം സെന്ററില്‍ ലഭ്യമാകും. ഉദ്യോഗാര്‍ത്ഥികളെ നഗരസഭയുടെ നേതൃത്വത്തില്‍ നിയമിച്ചു. ഉച്ചയ്ക്ക് ഒന്ന്  മുതല്‍ വൈകിട്ട്  ഏഴു വരെയാണ് പ്രവര്‍ത്തന സമയം.

രണ്ടാമത്തെ വെല്‍നസ് സെന്റര്‍ കൂടി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ നഗരസഭയിലെ വടക്കുംഭാഗം കിഴക്കുംഭാഗം മഞ്ഞുമ്മല്‍ പ്രദേശം എന്നീ മൂന്ന് മേഖലകളിലെ ജനങ്ങള്‍ക്കും ചികിത്സാ സേവനം ലഭ്യമാക്കാന്‍  നഗരസഭയ്ക്ക് കഴിയും.  ജനങ്ങള്‍ സേവനം പ്രയോജനപ്പെടുത്തണമെന്ന് ചെയര്‍മാന്‍ എ.ഡി സുജില്‍ അറിയിച്ചു.

date