Skip to main content

മരട് ഗവ. ഐ.ടി. ഐ സ്വന്തം കെട്ടിടത്തിലേക്ക്

 

മന്ത്രി വി. ശിവൻകുട്ടി  തിങ്കളാഴ്ച( ജനുവരി 22) ഉദ്ഘാടനം  നിർവഹിക്കും

 വ്യാവസായിക പരിശീലന വകുപ്പിന് കീഴിലുള്ള മരട് ഐ.ടി.ഐയ്ക്ക് സ്വന്തം കെട്ടിടം യാഥാർത്ഥ്യമായി. തിങ്കളാഴ്ച( ജനുവരി 22) രാവിലെ 10ന് പൊതുവിദ്യാഭ്യാസ തൊഴിൽ വകുപ്പ് മന്ത്രി വി.  ശിവൻകുട്ടി ഉദ്ഘാടനം  നിർവഹിക്കും. വാടക കെട്ടിടത്തിൽ പ്രവർത്തിച്ച് വന്നിരുന്ന ഐ.ടി.ഐക്ക് 2019 സംസ്ഥാന സർക്കാർ അനുവദിച്ച 9.39 കോടി വിനിയോഗിച്ചാണ് പുതിയ കെട്ടിട നിർമ്മാണം പൂർത്തിയായിരിക്കുന്നത്.

കെ. ബാബു എംഎൽഎ ചടങ്ങിൽ അധ്യക്ഷത വഹിക്കും. മാരട് നഗരസഭ ചെയർമാൻ ആന്റണി ആശാൻപറമ്പിൽ, വൈസ് ചെയർപേഴ്സൺ അഡ്വ. ടി. എം രശ്മി സനിൽ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ബിനോയ്‌ ജോസഫ്, എംപ്ലോയ്മെന്റ്&ട്രെയിനിങ് ഡയറക്ടർ ഡോ. വീണ എൻ മാധവൻ, വ്യാവസായിക പരിശീലന വകുപ്പ് അഡിഷണൽ ഡയറക്ടർ കെ. പി ശിവശങ്കർ, നോഡൽ ഐടിഐ പ്രിൻസിപ്പാൾ ഗവ. ഐ.ടി.ഐ കളമശ്ശേരി പി.കെ രഘുനാഥൻ, മരട്  ഐടിഐ പ്രിൻസിപ്പാൾ കെ.സി അനിത. നഗരസഭ കൗൺസിലർമാർ, ജനപ്രതിനിധികൾ, രാഷ്ട്രീയ പ്രമുഖർ തുടങ്ങിയവർ പങ്കെടുക്കും.

date