Skip to main content

വനിതാ കമ്മിഷന്‍ തീരദേശ മേഖല  ക്യാമ്പ് പുന്നയൂരില്‍ ജനുവരി 24നും 25നും

തീരദേശത്തെ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ മനസിലാക്കുന്നതിനായി വനിതാ കമ്മിഷന്‍ സംഘടിപ്പിക്കുന്ന തീരദേശ മേഖല ക്യാമ്പ് തൃശൂര്‍ ജില്ലയിലെ പുന്നയൂരില്‍ ജനുവരി 24നും 25നും നടക്കും. ജനുവരി 24ന് രാവിലെ 8.30ന് തീരപ്രദേശത്തെ മത്സ്യതൊഴിലാളികളുടെ വീടുകള്‍ വനിതാ കമ്മിഷന്‍ സന്ദര്‍ശിക്കും. 
    
ഈ മേഖലയിലെ വനിതകളുടെ ഉന്നമനത്തിനായി സര്‍ക്കാര്‍ നടപ്പാക്കുന്ന പ്രവര്‍ത്തനങ്ങളുടെയും പദ്ധതികളുടെയും സ്ഥിതി വിലയിരുത്തുന്നതിന് ജനുവരി 24ന് രാവിലെ 11ന് പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ ചേരുന്ന വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുന്ന ഏകോപന യോഗം വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. 
    
പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ടി.വി. സുരേന്ദ്രന്‍ അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, വി.ആര്‍. മഹിളാമണി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഹറ ബേക്കര്‍, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷ ഷെമീം അഷ്‌റഫ്, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയ്‌നി ജോസഫ്, പ്രൊജക്ട് ഓഫീസര്‍ എന്‍. ദിവ്യ, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ അനിത സുരേഷ്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി ഷീജ എന്നിവര്‍ സംസാരിക്കും. റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന ചര്‍ച്ച നയിക്കും. 
    
ജനുവരി 25ന് രാവിലെ 10ന് ഗാര്‍ഹിക പീഡനത്തില്‍ നിന്ന് സംരക്ഷണം കൊടുക്കുന്ന നിയമം 2005 എന്ന വിഷയത്തില്‍ പുന്നയൂര്‍ ഗ്രാമപഞ്ചായത്ത് ഹാളില്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വനിതാ കമ്മിഷന്‍ അധ്യക്ഷ അഡ്വ. പി. സതീദേവി ഉദ്ഘാടനം ചെയ്യും. വനിതാ കമ്മിഷന്‍ അംഗം വി.ആര്‍. മഹിളാമണി അധ്യക്ഷത വഹിക്കും. വനിതാ കമ്മിഷന്‍ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രന്‍, അഡ്വ. എലിസബത്ത് മാമ്മന്‍ മത്തായി, അഡ്വ. പി. കുഞ്ഞായിഷ, ഡയറക്ടര്‍ ഷാജി സുഗുണന്‍, പ്രോജക്ട് ഓഫീസര്‍ എന്‍. ദിവ്യ, റിസര്‍ച്ച് ഓഫീസര്‍ എ.ആര്‍. അര്‍ച്ചന എന്നിവര്‍ സംസാരിക്കും. ഫിഷറീസ് വകുപ്പ് നടപ്പാക്കുന്ന പദ്ധതികള്‍ എന്ന വിഷയം ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ ജോയ്‌നി ജോസഫും ഗാര്‍ഹികാതിക്രമവും നിയമ പരിരക്ഷയും എന്ന വിഷയം അഡ്വ. ആശ ഉണ്ണിത്താനും അവതരിപ്പിക്കും.

date