Skip to main content

ദര്‍ഘാസുകള്‍ ക്ഷണിച്ചു

ജില്ലാ മാനസികാരോഗ്യത്തിന്റെ കീഴിലുള്ള സമഗ്ര മാനസികാരോഗ്യ പരിപാടിയുമായി ബന്ധപ്പെട്ട് സ്ത്രീകളുടെയും പുരുഷന്മാരുടെയും പകല്‍വീടുകളിലേക്ക് ഭക്ഷണവിതരണം ഏറ്റെടുത്തു നടത്തുന്നതിനായി താല്‍പര്യമുള്ള വ്യക്തികള്‍/ സ്ഥാപനങ്ങള്‍ എന്നിവരില്‍ നിന്നും മുദ്രവച്ച ദര്‍ഘാസുകള്‍ ക്ഷണിച്ചു. പരമാവധി 20 പേര്‍ വീതം വരുന്ന അരണാട്ടുകരയിലുള്ള പുരുഷന്മാരുടെ പകല്‍ വീട്ടിലെയും പുല്ലഴിയിലുള്ള വനിതകളുടെ പകല്‍ വീട്ടിലെയും അന്തേവാസികള്‍ക്ക് ഒരു വര്‍ഷത്തേക്ക് വീട്ടില്‍ ഭക്ഷണം എത്തിച്ച് വിതരണം ചെയ്യുന്നതിനാണ് ദര്‍ഘാസുകള്‍ ക്ഷണിച്ചത്. ദര്‍ഘാസുകള്‍ ലഭിക്കേണ്ട അവസാന തീയതി ജനുവരി 30 ന് ഉച്ചയ്ക്ക് 2 മണി. കൂടുതല്‍ വിവരങ്ങള്‍ക്ക് സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രം ഓഫീസില്‍ നേരിട്ട് ബന്ധപ്പെടാവുന്നതാണ്. ഫോണ്‍: 0487 2383684.

date