Skip to main content

വരവ് ചെലവ്  പരിശോധന ഏപ്രിൽ 15, 19, 25  തിയതികളിൽ

ആലപ്പുഴ: ലോക്സഭ തിരഞ്ഞെടുപ്പിൽ ആലപ്പുഴ, മാവേലിക്കര മണ്ഡലങ്ങളിൽ  മത്സരിക്കുന്ന സ്ഥാനാർത്ഥികളുടെ വരവ് ചെലവ് കണക്കുകൾ ചെലവ് നിരീക്ഷകർ ഏപ്രിൽ 15, 19, 25 തീയതികളിൽ രാവിലെ 10.30- ന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ പരിശോധിക്കും.
ബാങ്ക് പാസ്ബുക്ക്, സ്റ്റേറ്റ്മെൻ്റ് മറ്റ് ചെലവ് രേഖകൾ എന്നിവ സഹിതം സ്ഥാനാർത്ഥി അല്ലെങ്കിൽ ഏജൻ്റുമാർ പരിശോധനയ്ക്ക് എത്തണം.
ജനപ്രാതിനിധ്യ നിയമം 1951- വകുപ്പ് 77 പ്രകാരം കൃത്യമായ മാതൃകയിൽ വരണാധികാരി പ്രത്യേകം നൽകിയ രജിസ്റ്ററിൽ വരവ് ചെലവ് കണക്കുകൾ എഴുതി സൂക്ഷിക്കെണ്ടതാണ്.
പരിശോധനയ്ക്ക് രജിസ്റ്ററും രേഖകളും അകാരണമായി ഹാജരാക്കാത്ത സ്ഥാനാർത്ഥികൾക്ക് അനുവദിച്ച വാഹന പെർമിറ്റ് അടക്കമുള്ളവ റദ്ദു ചെയ്യും. തുടർച്ചയായി രണ്ട് തവണ ഹാജരാക്കാത്ത സ്ഥാനാർത്ഥികൾക്കെതിരെ ഇന്ത്യൻ ശിക്ഷാ നിയമം 1860 വകുപ്പ് 171 (ഐ) പ്രകാരമുള്ള നടപടികൾ സ്വീകരിക്കും.

(പി.ആര്‍./എ.എല്‍.പി./757)

date