Skip to main content

എം.ബി.എ പ്രവേശനം

പുന്നപ്ര ഇന്‍സ്റ്റിറ്റ്യൂട്ട് മാനേജ്മെന്റ് (ഐ.എം.റ്റി) ടെക്‌നോളജിയില്‍ ദ്വിവത്സര ഫുള്‍ടൈം എം.ബി.എ പ്രോഗ്രാമിലേയ്ക്ക് അഡ്മിഷന്‍ നടത്തുന്നതിന്റെ ഭാഗമായി ഏപ്രില്‍ 24 രാവിലെ 10ന് ഗ്രൂപ്പ് ഡിസ്‌കഷനും ഇന്റര്‍വ്യൂവും നടത്തും. 50ശതമാനം മാര്‍ക്കോടുകൂടി ഡിഗ്രി പരീക്ഷ പാസായവര്‍ക്കും (എസ്.സി/എസ്.റ്റിക്ക് 40ശതമാനം മാര്‍ക്ക്, എസ്.ഇ.ബി.സി/ഒ.ബി.സിക്ക് 48ശതമാനം മാര്‍ക്ക്), അവസാന വര്‍ഷ ബിരുദവിദ്യാര്‍ത്ഥികള്‍ക്കും കെ-മാറ്റ് / സി-മാറ്റ് / ക്യാറ്റ് ഉള്ളവരും അപേക്ഷ സമര്‍പ്പിച്ചിട്ടുള്ളവര്‍ക്കും പങ്കെടുക്കാം. വിവരങ്ങള്‍ക്ക് - ഡയറക്ടര്‍. ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആന്റ് ടെക്‌നോളജി പുന്നപ്ര. അക്ഷര നഗരി, വാടയ്ക്കല്‍ പി. ഒ. ആലപ്പുഴ -688003. ഫോണ്‍: 9946488075, 0477-2267602, 9747272045, 9746125234.

date