Skip to main content

ക്ഷേമനിധി: ഇരട്ട അംഗത്വം ഒഴിവാക്കണം

 

കോട്ടയം: മറ്റു ക്ഷേമനിധികളിൽ അംഗത്വമുള്ളവരെ ഒഴിവാക്കുന്നതിന്റെ ഭാഗമായി ഇരട്ട അംഗത്വമുള്ളവർ 2024 മേയ് ഒന്നിനു മുമ്പായി മറ്റു ക്ഷേമനിധികളിലെ അംഗത്വമവസാനിപ്പിച്ച രേഖകൾ സഹിതം കോട്ടയം ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസറുടെ മുന്നിൽ ഹാജരാകണം. അല്ലാത്തപക്ഷം മറ്റൊരു അറിയിപ്പില്ലാതെ ഭാഗ്യക്കുറി ക്ഷേമനിധിയിലെ അംഗത്വം റദ്ദാക്കുമെന്നു ജില്ലാ ഭാഗ്യക്കുറി ക്ഷേമനിധി ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു ഫോൺ നമ്പർ 0481-2300390

 

date