Skip to main content

സ്വീപ്പ് ബോധവത്കരണ പരിപാടി  ഇന്ന് കാഞ്ഞാറിൽ (20)

 

 

തിരഞ്ഞെടുപ്പ് പരിപാടിയായ സ്വീപ്പിന്റെ ഭാഗമായി  കാഞ്ഞാര്‍ എം.വി.ഐ.പി (മുവാറ്റുപുഴ വാലി ഇറിഗേഷന്‍ പ്രൊജക്റ്റ്) വാട്ടര്‍ തീം പാര്‍ക്കിൽ  ഇന്ന് (20) വൈകുന്നേരം 5.30 ന് ബോധവത്കരണ പരിപാടി നടക്കും. ജില്ലാ കളക്ടര്‍ ഷീബാ ജോര്‍ജ് ഉദ്‌ഘാടനം  നിര്‍വഹിക്കും.

ഹരിത തിരഞ്ഞെടുപ്പ് ചട്ടം, മാലിന്യമുക്ത നവകേരളം, തിരഞ്ഞെടുപ്പ്  ബോധവല്‍ക്കരണം എന്നിവയാണ് പരിപാടിയുടെ ലക്ഷ്യം. ഹരിത തിരഞ്ഞെടുപ്പ് ചട്ടത്തിന്റെ ജില്ലാതല  ലോഗോ 'മേരു ഗില്ലു' വിനെ വേദിയില്‍ അവതരിപ്പിക്കും.ഇടുക്കി സബ് കളക്ടര്‍ ഡോ.അരുണ്‍ എസ്. നായര്‍, വിവിധ വകുപ്പുകളിലെ ജീവനക്കാര്‍ എന്നിവർ പരിപാടിയില്‍ പങ്കെടുക്കും.

date